35 വർഷത്തിനുശേഷം കമലും മണിരത്നവും ഒന്നിക്കുന്നു…!

0

നീണ്ട 35 വർഷത്തെ ഇടവേളയ്ക്കുശേഷം മണിരത്നത്തിന്റെ ചിത്രത്തിൽ കമൽഹാസൻ നായകനായെത്തുന്നു. 1987-ൽ പുറത്തിറങ്ങിയ നായകനാണ് ഇരുവരും ഒന്നിച്ച അവസാനചിത്രം. തിതിങ്കളാഴ്ച 68-ാം പിറന്നാൾ ആഘോഷ വേളയിൽ മണിരത്നത്തിനൊപ്പം വീണ്ടുമെത്തുന്നതിലെ സന്തോഷം കമൽ പങ്കുവെച്ചു. ചിത്രം 2024-ൽ പുറത്തിറങ്ങുമെന്നാണ് സൂചന. 35 വർഷം മുമ്പുണ്ടായിരുന്ന അതേ ആവേശത്തോടെയാണ് സിനിമയിൽ അഭിനയിക്കാനൊരുങ്ങുന്നതെന്ന് കമൽ പറഞ്ഞു.

കമൽഹാസൻ, മണിരത്നം, ആർ. മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്ന് രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെയും മദ്രാസ് ടാക്കീസിന്റെയും ബാനറുകളിലാണ് ചിത്രം നിർമിക്കുന്നത്. എ.ആർ. റഹ്മാൻ സംഗീതസംവിധാനം നിർവഹിക്കുന്നു.