ഒമാൻ ഒഴികെയുളള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ നാളെ

0

സൗദി അറേബ്യ: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ നാളെ. ആഘോഷത്തിനൊരുങ്ങി പ്രവാസികള്‍. മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് നാളെ ചെറിയ പെരുന്നാളായിരിക്കുമെന്ന് സൌദി സുപ്രീം കോടതി പ്രഖ്യാപിച്ചത്.

രാജ്യത്തിന്‍റെ വിവിധ മേഖലകളിൽ നിരവധി വിനോദ പരിപാടികളാണ് വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്നത്. തലസ്ഥാന നഗരിയായ റിയാദിൽ മാത്രം പെരുനാൾ അവധിയോട് അനുബന്ധിച്ച് 220 ഓളം വിനോദ പരിപാടികളാണ് അരങ്ങേറുക. നഗരത്തിന്‍റെ 30 ഇടങ്ങളിലായാണ് പരിപാടി നടക്കുക.

ഒന്നാം പെരുനാൾ മുതൽ അഞ്ചു ദിവസമാണ് രാജ്യനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി വിനോദ പരിപാടികൾ നടക്കുക. വിവിധ പാർക്കുകളിലായി നടക്കുന്ന പരിപാടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. പെരുന്നാളിനോട് അനുബന്ധിച്ചു രാജ്യത്തെ പ്രധാന മാളുകളും സിനിമ തീയറ്ററുകളും 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് ടൂറിസം – ദേശീയ പൈതൃക വകുപ്പ് അറിയിച്ചിട്ടുണ്ട്.