കാർ ട്രക്കുമായി കൂട്ടിയിടിച്ചു; നടി ശബാന ആസ്മിക്ക് പരുക്ക്

0

മുംബൈ: ബോളിവുഡ് നടി ശബാന ആസ്മിക്ക് കാറപകടത്തില്‍ പരുക്ക്. ശനിയാഴ്ച ഉച്ചക്കഴിഞ്ഞ് മൂന്നരയോടെ മുംബൈ – പുണെ എക്സ്പ്രസ് ഹൈവേയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം.

ശബാന ആസ്മി സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി ഇടിച്ചാണ് അപകടമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ശബാന ആസ്മിക്കൊപ്പം ഭർത്താവ് ജാവേദ് അക്തറുമുണ്ടായിരുന്നു. ഭര്‍ത്താവ് ജാവേദ് അക്തറിനു പരുക്കേറ്റില്ല. ശബാന ആസ്മിയെ കലാംബോളിയിലുള്ള മഹാത്മാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ മുൻവശം തകർന്ന നിലയിലാണ്.