ബ്രിട്ടനിലെ ഔദ്യോഗിക ചുമതലകൾ ഉപേക്ഷിച്ച് ഹരിയും മേഗനും; പൊതു ഖജനാവിൽനിന്നു ചെലവഴിച്ച 24 ലക്ഷം പൗണ്ട് തിരികെനൽകും

0

ലണ്ടൻ: കാനഡയിലേക്കു താമസം മാറ്റുന്നതിന്റെ ഭാഗമായി ഹാരി രാജകുമാരനും യുഎസ് നടിയായ ഭാര്യ മേഗനും ബ്രിട്ടനിലെ ഔദ്യോഗിക ചുമതലകൾ ഉപേക്ഷിക്കുന്ന കരാറിൽ ഒപ്പിട്ടതായാണു ബക്കിങ്ങാം കൊട്ടാരം അറിയിച്ചത്.

ഹാരിയും ഭാര്യയും ‘റോയൽ ഹൈനസ്’ സ്ഥാനം ത്യജിക്കുമെങ്കിലും ഡ്യൂക്ക് ഓഫ് സസക്സ്, ഡച്ചസ് ഓഫ് സസക്സ് എന്നീ സ്ഥാനപ്പേരുകൾ നിലനിർത്തും. കൊട്ടാരത്തിലെ ഔദ്യോഗിക ചുമതലകളൊന്നും ഇനി മുതൽ ഉണ്ടായിരിക്കില്ല.

ജനങ്ങളുടെ നികുതിപ്പണത്തിൽനിന്നുള്ള വിഹിതം (8 കോടി പൗണ്ട്) സ്വീകരിക്കില്ല. ഔദ്യോഗിക വസതിയായ ഫ്രോഗ്‌മോർ കോട്ടേജ് നവീകരിക്കാനായി പൊതു ഖജനാവിൽനിന്നു ചെലവഴിച്ച 24 ലക്ഷം പൗണ്ട് (ഏകദേശം 22 കോടി രൂപ) ഹാരിയും മേഗനും തിരികെ നൽകും.