മുന്‍ സിബിഐ ജോയിന്റ് ഡയറക്ടര്‍ കെ. മാധവന്‍ അന്തരിച്ചു

0

ന്യൂഡല്‍ഹി: മുന്‍ സിബിഐ ജോയിന്റ് ഡയറക്ടര്‍ കെ. മാധവന്‍ (83)അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ 12.15ന് ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം.

സംസ്‌കാരം ശനിയാഴ്ച (18-1-2020) രാത്രി എട്ടുമണിക്ക് ഡല്‍ഹി ലോധി റോഡ് ശ്മശാനത്തില്‍ നടക്കും. തിരുവില്വാമല കൊല്ലാക്കല്‍ കുടുംബാംഗമാണ്. ഭാര്യ വസന്ത മാധവന്‍. മക്കള്‍: അനുരാധ കുറുപ്പ്. സംഗീത മേനോന്‍.