ശക്തിമാന്‍ സീരിയല്‍ പുനഃസംപ്രേഷണം ഏപ്രില്‍ മുതല്‍

0

ലോക്ക് ഡൗൺ കാലം കൂടുതൽ രസകരമാക്കാൻ ശക്തിമാന്‍ സീരിയലും തിരിച്ചുവരുന്നു. തൊണ്ണൂറുകളിലെ കുട്ടികളുടെ പ്രിയപ്പെട്ട ബാല്യകാല ഹീറോയായിരുന്നു ശക്തിമാൻ. ഏപ്രില്‍ മുതല്‍ സീരിയില്‍ സംപ്രേക്ഷണം ചെയ്തുതുടങ്ങുമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ദൂരദര്‍ശന്‍ ചാനലില്‍ എല്ലാ ദിവസവും ഉച്ചയ്ക്ക് 1 മണിക്കാണ് സീരിയല്‍ സംപ്രേഷണം ചെയ്യുക. 1 മണിക്കൂറാണ് ദൈര്‍ഘ്യം.

1997ലാണ് ദൂരദർശനിൽ ശക്തിമാൻ സംപ്രേഷണം തുടങ്ങിയത്. ഹിന്ദിയിൽ ആരംഭിച്ച സീരിയൽ പിന്നീട് പ്രാദേശിക ഭാഷകളിലേക്ക് മൊഴിമാറ്റി സംപ്രേഷണം ചെയ്തു. ശക്തിമാൻ എന്ന അമാനുഷികൻ അതിവേഗം കുട്ടികളുടെ സൂപ്പർ ഹീറോയായി മാറി. മുകേഷ് ഖന്നയാണ് നായക കഥാപാത്രങ്ങളായ ശക്തിമാനേയും ഗംഗാധറിനെയും അവതരിപ്പിച്ചത്. ശക്തിമാന്‍ പുനഃസംപ്രേഷണം ചെയ്യണമെന്ന് ആവശ്യം സന്തോഷം നൽകുന്നതായി മുകേഷ് ഖന്ന ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.

ശക്തിമാന്‍, ചാണക്യ, ഉപനിഷത് ഗംഗ, ശ്രീമാന്‍ ശ്രീമതി എന്നിവയടക്കം അഞ്ച് പ്രധാന സീരിയലുകള്‍ എപ്രില്‍ മുതല്‍ പുനഃസംപ്രഷണം ചെയ്യുക. ലോക്ക് ഡൗണ്‍ കാലത്ത് പുരാണ സീരിയലുകളായ രാമായണവും മഹാഭാരതവും പുനസംപ്രേഷണം ആരംഭിച്ചിരുന്നു.