സമൂഹമാധ്യമങ്ങളിൽ കയ്യടി നേടി വീണ്ടും അയ്യപ്പനും കോശിയും; തെലുങ്ക് ട്രോൾ ട്രെയിലർ

0

മലയാളികൾ ഏറെ ആവേശത്തോടെ സ്വീകരിച്ച് സൂപ്പർ ഹിറ്റാക്കിമാറ്റിയ അയ്യപ്പനും കോശിയും തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. റീമേക്ക് ചെയ്യുന്നു എന്ന വാർത്ത വന്ന് ദിവസങ്ങൾക്കുള്ളിൽ തകർപ്പൻ ട്രെയിലർ ഇറക്കി സോഷ്യൽ മീഡിയയാകെ തരംഗം തീർത്തിരിക്കയാണ് മലയാളി ട്രോളൻമാർ.

അമ്പരപ്പിക്കുന്ന എഡിറ്റിങ് മികവാണ് വിഡിയോയുടെ പ്രത്യേകത. നന്ദമുറി ബാലകൃഷ്ണ, റാണ ദഗുബാട്ടി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നതെന്ന് പ്രഖ്യാപിച്ചിരുന്നു. ട്രോൾ ട്രെയിലറിലും ഇവരാണ് താരങ്ങൾ. ഒപ്പം വൈറലായ പാട്ടിന് ചുവട് വച്ച് സണ്ണി ലിയോണും എത്തുന്നു.

തെലുങ്കിൽ കോശിയുടെ റോളിലാണ് റാണ ദഗുബാട്ടി എത്തുന്നത്. നടൻ ഇതിനോടകം കരാർ ഒപ്പിട്ടു കഴിഞ്ഞു എന്നാണ് വാർത്തകൾ. അയ്യപ്പൻ നായരുടെ റോളിലേക്ക് നിർമാതാക്കൾ‌ പരിഗണിക്കുന്നത് നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയെയാണ്. എന്നാൽ ബാലയ്യ ഇതു സംബന്ധിച്ച് അവസാന തീരുമാനം പറഞ്ഞിട്ടില്ല. ബാക്കി അഭിനേതാക്കളുടെ കാര്യത്തിൽ കൂടി തീരുമാനമായാൽ ഉടൻ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.