ഗായിക റിമി ടോമിയും ഭർത്താവും പിരിയുന്നു; വിവാഹ മോചനത്തിന് ഹര്‍ജി നല്‍കി

0

ഗായികയും അവതാരകയുമായ റിമി ടോമി വിവാഹ മോചനത്തിനൊരുങ്ങുന്നു. ഏപ്രിൽ 16ന് എറണാകുളം കുടുംബകോടതിയിൽ ഇരുവരും ഹർജി ഫയൽ ചെയ്‌തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പരസ്പര സമ്മതത്തോടെയാണ് ഹർജി.ഒന്നിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിക്ക് വിവാഹമോചനം അനുവദിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.

നേരത്തെ റിമിയോടും ഭര്‍ത്താവിനോടും വ്യാഴാഴ്ച ഹാജറാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. രണ്ടുപേരും കോടതിയില്‍ ഹാജറായിരുന്നു. ഇരുവര്‍ക്കും കൗണ്‍സിലിംഗ് നിര്‍ദേശിച്ച കോടതി കേസ് പരിഗണിക്കുന്നത് മാറ്റി. 2008ലാണ് റോയ്‌സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം നടന്നത്. 11 വർഷത്തെ വിവാഹജീവീതത്തിനു ശേഷമാണ് ഇവർ പിരിയുന്നത്. മാധ്യമങ്ങളെ പോലും അറിയിക്കാതെയാണ് കുടുംബകോടതിയിൽ ഇവർ ഹർജി ഫയൽ ചെയ്തിരിക്കുന്നത്.

ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. ‘ചിങ്ങമാസം വന്നുചേർന്നാൽ’ എന്നതാണ് ആദ്യത്തെ ഗാനം. അഞ്ച് സുന്ദരികൾ, തിങ്കൾ മുതൽ വെള്ളി വരെ, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളിൽ റിമി വേഷമിട്ടിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.