തിരുവനന്തപുരത്ത് അച്ഛനെ വെടിവച്ച മകൻ ഒളിവിൽ

0

തിരുവനന്തപുരം∙ വെഞ്ഞാറമൂട്ടില്‍ മകൻ അച്ഛനെ വെടിവച്ചു. എയർഗൺ ഉപയോഗിച്ചാണ് മകൻ അച്ഛന് നേരേ വെടിയുതിർത്തത്. കോട്ടുക്കുന്നം സ്വദേശി സുകുമാരപ്പിള്ള (65) യ്ക്കാണ്. മകന്റെ വെടിയേറ്റത് സുകുമാരപിള്ളയുടെ കൈയ്യിലാണ്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതിയായ മകൻ ദിലീപ് ഒളിവിൽ. കഞ്ചാവ് കേസിലെ പ്രതിയാണ് ദിലീപ് എന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുകുമാരപ്പിള്ളയുടെ നില അതീവ ഗുരുതരമാണ്. പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.