ഹൃദയാഘാതം മൂലം ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

0

റിയാദ്: ഹൃദയാഘാതം മൂലം ജിദ്ദയിലെ ആശുപത്രിയിൽ ദിവസങ്ങളായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. പാലക്കാട് അലനല്ലൂർ എടത്തനാട്ടുകര സ്വദേശി ഷാജി പള്ളത്ത് (49) ആണ് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ മരിച്ചത്.

ഭാര്യ – സലീന. മൃതദേഹം ജിദ്ദയിൽ സംസ്കരിക്കും. നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിംഗ് പ്രവർത്തകർ രംഗത്തുണ്ട്.