
റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം തിരൂര്‍ തലക്കടത്തൂര്‍ സ്വദേശി നാലുകണ്ടത്തില്‍ മുഹമ്മദ് കുട്ടി (61) ആണ് മരിച്ചത്. ബത്ഹയിലെ വ്യാപാര സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: ആബിദ, ഫായിസ, ഫരീദ. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടികളുമായി കെ.എം.സി.സി നേതാക്കളായ സിദ്ദീഖ് തുവ്വൂര്‍, ജലീല്‍ തിരൂര്‍ എന്നിവർ രംഗത്തുണ്ട്.