സൗമ്യ സന്തോഷിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

0

ന്യൂഡൽഹി: ഇസ്രേയലിൽ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഇസ്രായേൽ സ്ഥാനപതി സഞ്ജീവ് കുമാറുമായി സംസാരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി. ഇന്ന് രാത്രി ടെൽ അവീവിൽ നിന്നുമുള്ള പ്രേത്യേക വിമാനത്തിൽ മൃതദേഹം ഡൽഹിയിലെത്തിക്കും.

എന്നാൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം വൈകിയാൽ മൃതദേഹം എത്തിക്കുന്നത് വൈകും. ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിന് ഇടയിലാണ് ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏഴ് വർഷമായി ഇസ്രായേലിൽ കെയർ ടേക്കർ ആയി ജോലി നോക്കുകയാണ്. ഭർത്താവുമായി ഫോണിൽ സംസാരിക്കുന്നതിന് ഇടയിലാണ് സൗമ്യ ഷെല്ലാക്രമണത്തിന് ഇരയായത്. 2017 -ലാണ് സൗമ്യ അവസാനമായി നാട്ടിലെത്തിയത്.