സൗന്ദര്യ രജനീകാന്തും വൈശാഖനും വിവാഹിതരായി

1

രജനീകാന്തിന്‍റെ മകളും സംവിധായികയുമായ സൗന്ദര്യ രജനീകാന്തും നടനും ബിസിനസുകാരനുമായ വൈശാഖന്‍ വണങ്കാമുടിയും വിവാഹിതരായി. ചെന്നൈ ലീലാ പാലസ് ഹോട്ടലില്‍ ആയിരുന്നു വിവാഹ ചടങ്ങുകൾ.സിനിമാ-രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ ചടങ്ങിൽ പങ്കെടുത്തു.

രാവിലെ ഒന്‍പതു മണിക്ക് നടന്ന വിവാഹചടങ്ങിന് പച്ച, നീല നിറങ്ങളിലുള്ള സില്‍ക്ക് സാരി ധരിച്ചാണ് സൗന്ദര്യ എത്തിയത്. അതിനു ശേഷം നടന്ന റിസെപ്ഷനില്‍ അബു ജാനി സന്ദിപ് ഖോസ്ല ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളണിഞ്ഞാണ് സൗന്ദര്യ എത്തിയത്. രജനീകാന്ത്, ലത ദമ്പതികളുടെ രണ്ടാത്തെ മകളാണ് സംവിധായികയും കൂടിയായ സൗന്ദര്യ. സൗന്ദര്യയുടെ സഹോദരി ഐശ്വര്യയും ഭര്‍ത്താവും നടനുമായ ധനുഷും ചടങ്ങിനു നേതൃത്വം നല്‍കി.


പാര്‍ട്ടിയില്‍ രജനി പേരക്കുട്ടികള്‍ക്കൊപ്പം തന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ മുത്തുവിലെ ഒരുവന്‍ ഒരുവന്‍മുതലാളി എന്ന ഹിറ്റ് ഗാനത്തിനൊപ്പം ചുവടുവെച്ചത് സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. ഐശ്വര്യയുടെയും ധനുഷിന്‍റെയും മക്കളായ യാത്രയും ലിംഗയും സൗന്ദര്യയുടെ ആദ്യ വിവാഹത്തിലെ മകനായ വേദ് കൃഷ്ണയും ഒത്ത് നൃത്തമാടുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായി.

തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി, കമൽഹാസൻ, ലോറൻസ്, ലക്ഷ്മി മഞ്ജു, മണിരത്നം, വാലി തുടങ്ങിയവർ പങ്കെടുത്തു. സൗന്ദര്യയുടെ രണ്ടാം വിവാഹമാണിത്. 2010 ലായിരുന്നു ആദ്യ വിവാഹം. അശ്വിന്‍ റാംകുമാര്‍ എന്ന വ്യവസായിയുമായയുമായുള്ള ആദ്യ വിവാഹത്തില്‍ രണ്ടു വയസുള്ള ഒരു മകനുണ്ട്.