എസ്.പി വെങ്കിടേഷ് – കാലം മായ്ക്കാത്ത സംഗീതം

0

എസ്.പി വെങ്കിടേഷ് ഇന്നെവിടെ എന്ന് ചോദിച്ചാല്‍ കൃത്യമായ ഒരു ഉത്തരം നൽകാൻ പ്രയാസമാണ്,കാരണം കാലപ്രവാഹത്തിൽ കുത്തിയൊലിച്ചു പോയ നിരവധി സംഗീതപ്രതിഭകളുടെ പേരിലേക്ക് ഇന്ന്,ഈ മനുഷ്യന്റെ പേരും ചേർക്കപ്പെട്ടിരിക്കുന്നു എന്നത് ഒരേ സമയം വിചിത്രവും വേദനയുമുളവാക്കുന്ന ഒരു വസ്‌തുതയാണ്.ഈ പോസ്റ്റിനായി അദ്ദേഹത്തിന്റെ നല്ലൊരു ചിത്രം പോലും Online Platformൽ നിന്ന് സംഘടിപ്പിക്കാൻ സാധിച്ചില്ല എന്ന് മനസ്സിലായപ്പോഴാണ് മുഖ്യധാരയിൽ നിന്ന് അദ്ദേഹം എത്രമാത്രം അകന്ന് പോയിരിക്കുന്നു എന്ന് മനസ്സിലായത്.ഒരു കാലത്ത് തൊട്ടതെല്ലാം പൊന്നാക്കിയ ഈ സൂപ്പർഹിറ്റ് സംഗീതസംവിധായകൻ മലയാളസിനിമയുടെ തറവാടായ കോടമ്പാക്കത്ത്,തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞു മാറി ബംഗാളി,മറാഠി ഭാഷകളിലെ ചെറിയ ചില ചിത്രങ്ങള്‍ക്ക് ഈണമിടുന്ന തിരക്കിലാണ് ഇപ്പോൾ.ഒരുപക്ഷേ എസ്.പി.വെങ്കിടേഷിന് ശേഷം അത്രമേൽ സ്നേഹവും ആരാധനയും മലയാളത്തിൽ നിന്ന് ഏറ്റുവാങ്ങിയ അന്യഭാഷാസംഗീതസംവിധായകൻ വിദ്യാസാഗർ മാത്രമാകും!!

ഞാനടക്കമുള്ളവരുടെ ബാല്യകൗമാരങ്ങളിലെ ഓർമകളും മോഹങ്ങളും ഇച്ഛാഭംഗങ്ങളും സ്വപ്നങ്ങളുമെല്ലാം പൂത്തുലഞ്ഞത് ഈ മനുഷ്യൻ കൂടി ചിട്ടപ്പെടുത്തിയ നിത്യഹരിതമായ ഒട്ടനവധി ഗാനങ്ങളുടെ കൂടി അകമ്പടിയിലാണ്.മലയാളി,ഒരുപക്ഷേ സലിൽ ചൗധരിക്കും ബോംബെ രവിക്കും ശേഷം തങ്ങളുടേത് എന്ന് അകമഴിഞ്ഞ് പുൽകിയ സംഗീതജ്ഞൻ എസ്.പി.വെങ്കിടേഷ് മാത്രമായിരിക്കും.ബാല്യം മുതൽക്കേ വെങ്കിടേഷിന്
സംഗീതം ജീവവായുവായിരുന്നു.സംഗീതഞ്ജനായ അച്ഛനില്‍ നിന്നു പാരമ്പര്യമായി പകര്‍ന്നു കിട്ടിയതായിരുന്നു വെങ്കിടേഷിന് സംഗീതം.അച്ഛന്റെ ഗിറ്റാറും മറ്റു സംഗീതോപകരണങ്ങളും മകന്റേയും ജീവശ്വാസമായി.മൂന്ന് വയസ്സ് മുതല്‍ക്കേ സംഗീതമായിരുന്നു വെങ്കിടേഷിന്റെ ജീവിതം.അധികം വൈകാതെ ബാഞ്ചോയുമുൾപ്പടെയുള്ള വാദ്യോപകരണങ്ങളും വെങ്കിടേഷ് പഠിച്ചെടുത്തു.70കളുടെ പകുതി മുതല്‍ക്കേ തമിഴിലും തെലുങ്കിലും കന്നഡയിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളുടെ ഓര്‍ക്കസ്ട്രയില്‍ സജീവമായി എസ്.പി വെങ്കിടേഷുമുണ്ടായിരുന്നു.ഓര്‍ക്കസ്ട്രേഷനിൽ പിൽക്കാലത്ത് വെങ്കിടേഷ് പുലർത്തിയ അനിതരസാധാരണമായ മികവ് അദ്ദേഹം തനിയേ ഊതിക്കാച്ചിയെടുത്തതാണ്.1981ലാണ് അദ്ദേഹം സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്.പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രത്തില്‍.രണ്ടു വര്‍ഷം കഴിഞ്ഞായിരുന്നു മലയാളത്തിലെത്തുന്നത്.അതിനു മുന്‍പ് മലയാളത്തിൽ ദേവരാജന്‍ മാസ്റ്റർ,ദക്ഷിണാമൂർത്തി സ്വാമികളടക്കമുള്ളവരോടൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു കഴിഞ്ഞിരുന്നു.ഓര്‍ക്കസ്ട്രേഷനില്‍
മാന്‍ഡലിന്‍ വായിച്ചും മ്യൂസിക് കണ്ടക്ടറുമായൊക്കെ,അദ്ദേഹവും ദേവരാജൻ മാഷിനൊപ്പം റെക്കോർഡിങ്ങിൽ പങ്കാളിയായിട്ടുണ്ടായിരുന്നു.

സത്യന്‍ അന്തിക്കാടിന്റെ സൂപ്പർഹിറ്റ് ചിത്രമായ ടി.പി ബാലഗോപാലന്‍ എം.എയില്‍ എ.ടി.ഉമ്മറിന്റെ അസിസ്റ്റന്റായി നിന്നു കൊണ്ടാണ് മലയാളസിനിമയിൽ അദ്ദേഹം സജീവസാന്നിദ്ധ്യമാകുന്നത്.അതിന് ശേഷമാണ് രാജാവിന്റെ മകനിലൂടെ അദ്ദേഹം സ്വതന്ത്രസംഗീതസംവിധായകന്റെ മേലങ്കി അണിയുന്നത്.സഫാരിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ രാജാവിന്റെ മകനിൽ എസ്.പി.വെങ്കിടേഷ് എത്തിയതിന്റെ പിന്നിലെ കഥ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് ഈയിടെ അനുസ്മരിച്ചിരുന്നു.നല്ല രീതിയിൽ വയലിൻ ഉൾപ്പടെയുള്ള സംഗീതോപകരണങ്ങൾ വായിക്കുകയും ഓർക്കസ്ട്ര കണ്ടക്ട് ചെയ്യുകയും ചെയ്യുന്ന വെങ്കിടേഷിനെ തങ്ങളൊരുക്കുന്ന മോഹൻലാൽ സിനിമയിൽ സഹകരിപ്പിക്കണമെന്ന് സംവിധായൻ തമ്പി കണ്ണന്താനവും തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫും ആദ്യമേ തീരുമാനിച്ചിരുന്നു.എന്നാൽ മദ്യത്തിൽ മുങ്ങി കുത്തഴിഞ്ഞ ജീവിതമായിരുന്നു എസ്.പി.വെങ്കിടേഷ് അക്കാലത്ത് നയിച്ചിരുന്നത്.ജോലി തിരക്കിനിടെ ഒരു ഇടവേള ലഭിച്ചാൽ അയാൾ ഉടൻ ചാരായഷാപ്പിലേക്ക് പോകും.പ്രതിഭാധനനായ ഒരു വ്യക്തിയുടെ ജീവിതം മദ്യത്തിൽ മുങ്ങി നശിക്കുന്നതിൽ അയാളുടെ സുഹൃത്തുക്കൾക്കും അതിയായ വിഷമമുണ്ടായിരുന്നു.ഒരിക്കൽ തമ്പിയും ഡെന്നീസും കാറിൽ പോകവെ ബാലൻസ് തെറ്റി തന്റെ മോപ്പഡിൽ നിന്ന് മറിഞ്ഞ് വീണ് സമീപത്തുള്ള ഒരു ഇലക്ട്രിക് പോസ്റ്റിൽ ചാരി നിന്ന് വഴിയേ പോകുന്നവരോടെല്ലാം കൈ വീശി കാണിക്കുന്ന വെങ്കിടേഷിനെ ഇരുവരും നേരിട്ട് കണ്ടു.ഇതിനെ തുടർന്നാണ് മദ്യപാനം പൂർണമായും നിർത്തിയാൽ മാത്രമേ തന്റെ സിനിമയിൽ അദ്ദേഹത്തെ സഹകരിപ്പിക്കുകയുള്ളൂ എന്ന് തമ്പി കണ്ണന്താനം അദ്ദേഹത്തോട് തുറന്ന് പറയുന്നത്.മദ്യത്തേക്കാൾ വലിയ ലഹരി സംഗീതത്തിന് ഉണ്ടെന്ന സ്വയം തിരിച്ചറിവിലാണ് സിനിമക്കായി തന്റെ മദ്യപാനശീലം വെങ്കിടേഷ് പൂർണമായും ഒഴിവാക്കുന്നത്..പിന്നീട്‌ നടന്നത് ചരിത്രം!!രാജാവിന്റെ മകൻ മലയാളസിനിമയിലെ നാഴികക്കല്ലുകളിൽ ഒന്നായി മാറി. സിനിമയും സിനിമയിലെ ഗാനങ്ങളും സൂപ്പർ ഹിറ്റ്..പിന്നീട് ഒരു പതിറ്റാണ്ടോളം വെങ്കിടേഷിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.90കളിൽ മലയാളത്തിലെ ഹിറ്റ് സിനിമകളുടെ അനിവാര്യതയായിരുന്നു എസ്.പി.വെങ്കിടേഷിന്റെ സംഗീതവും പശ്ചാത്തലസംഗീതവും.രാജാവിന്റെ മകന് ശേഷം തമ്പി കണ്ണന്താനം ഒരുക്കിയ എല്ലാ സിനിമകൾക്കും പാട്ട് ഒരുക്കിയത് വെങ്കിടേഷാണ്.ജനകീയ ഗാനങ്ങളും ഒപ്പം ശാസ്ത്രീയ സംഗീതത്തിലധിഷ്ഠിതമായ പാട്ടുകളും ഒരുപോലെ തീര്‍ക്കാനും,ഗംഭീരമായി ഓര്‍ക്കസ്ട്ര അറേഞ്ച് ചെയ്യാനും അദ്ദേഹത്തിന് പ്രത്യേക മികവായിരുന്നു.സോപാനം,പൈതൃകം പോലുള്ള സിനിമകൾ ശാസ്ത്രീയ സംഗീതത്തിൽ അദ്ദേഹത്തിന് ഉണ്ടായിരുന്ന അപാരമായ പ്രാഗത്ഭ്യം വിളിച്ചോതുന്ന സിനിമകളാണ്.

രാജാവിന്റെ മകനിലെ സംഗീതവും പശ്ചാത്തല സംഗീതവും മലയാളത്തെ അത്രമേല്‍ ത്രസിപ്പിച്ചു.തൊണ്ണൂറുകളോടെ തുടക്കത്തിൽ എസ്.പി വെങ്കിടേഷ് മലയാളത്തില്‍ നിറഞ്ഞുനിന്നു.സൂപ്പര്‍ ഹിറ്റല്ലാത്ത അദ്ദേഹത്തിന്റെ സിനിമ ഗാനങ്ങള്‍ അന്ന് നന്നേ കുറവ്.സംഗീതവും വരികളും അര്‍ത്ഥപൂര്‍ണമായി സമന്വയിക്കുകയും ഒപ്പം ജനകീയമാകുകയും ചെയ്യുന്നുവെന്ന അത്യപൂര്‍വ്വതയായിരുന്നു എസ്.പി വെങ്കിടേഷിന്റെ സംഗീതത്തിനുണ്ടായിരുന്നത്!!

വെറും ഒന്നരപതിറ്റാണ്ട് കൊണ്ട് ഈ മനുഷ്യൻ ചിട്ടപ്പെടുത്തിയ ചില സിനിമകളുടെ പേര് ഒന്ന് വായിച്ചു നോക്കൂ!!???

രാജാവിന്റെ മകന്‍,വിളംബരം, വഴിയോരക്കാഴ്ചകള്‍,ദൗത്യം,ഭൂമിയിലെ രാജാക്കന്‍മാര്‍,വ്യൂഹം,കുട്ടേട്ടന്‍, അപ്പു(പശ്ചാത്തല സംഗീതം),മഹായാനം(പശ്ചാത്തല സംഗീതം),നാടോടി,ഹൈവേ,സൂപ്പർമാൻ,നായർസാബ്,കാഴ്ചയ്ക്കപ്പുറം,എന്നോടിഷ്ടം കൂടാമോ,കിലുക്കം,അനിയൻ ബാവ ചേട്ടൻ ബാവ,ജോണി വാക്കര്‍,ദേവാസുരം(പശ്ചാത്തല സംഗീതം), ധ്രുവം,വാത്സല്യം,പൈതൃകം,വളയം,സൈന്യം, സോപാനം,മിന്നാരം,മാന്നാര്‍ മത്തായി സ്പീക്കിങ്,മാന്ത്രികം,ഇഞ്ചക്കാടൻ മത്തായി & സൺസ്,ഹിറ്റ്ലർ,ജനം,സൂപ്പർമാൻ,സ്ഫടികം അങ്ങനെ എത്രയെത്ര ഹിറ്റുകള്‍..രാത്രിയുടെ അന്ത്യയാമത്തിൽ വിരിഞ്ഞ ശാന്തമീ രാത്രിയില്‍??താരാട്ട് പാട്ടിന്റെ നൈർമാല്യം പകർന്ന താലോലം പൂംപൈതലേ??നരസിംഹമന്നാഡിയാരുടെ പ്രണയം പറഞ്ഞ തളിര്‍വെറ്റിലയുണ്ടോ??കന്നാസിന്റെയും കടലാസിന്റെയും വേദന പേറിയ പിറന്നൊരീ മണ്ണും??വിശ്വാസത്തിലെ വീര്‍പ്പുമുട്ടലുകള്‍ പങ്ക് വച്ച പൈതൃകത്തിലെ പാട്ടുകൾ??ശാസ്ത്രീയസംഗീതത്തിന്റെ അഴക് ആവോളം ആവാഹിച്ച സോപാനത്തിലെയും പൈതൃകത്തിലേയും പാട്ടുകൾ??മെലഡിയുടെ അഴകില്‍ വിരിഞ്ഞ മിന്നാരത്തിലെയും ഇന്ദ്രജാലത്തിലെയും നാടോടിയിലെയും ഗാനങ്ങള്‍??കിലുക്കത്തിലെ കുസൃതിപ്പാട്ടുകള്‍??കെ.എസ് ചിത്രയുടെ വ്യത്യസ്തമായ ആലാപന ശൈലി ഉപയോഗിച്ച സ്ഫടികത്തിലെ ഗാനങ്ങള്‍…മലയാളികളല്ലാത്ത ഒരുപാട് സംഗീത സംവിധായകര്‍ മലയാളത്തിൽ മുൻപും നല്ല ഗാനങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.പക്ഷേ അവര്‍ക്കാര്‍ക്കും മെലഡിയിൽ ഇത്രയേറെ വൈവിധ്യം തീര്‍ക്കാനായിട്ടില്ലെന്നതാണ്,എസ്.പി വെങ്കിടേഷിനെ അവരില്‍ നിന്നെല്ലാം വ്യത്യസ്തനാക്കുന്നത്.

എസ്.പി വെങ്കിടേഷിന്റെ മറ്റൊരു വലിയ പ്രത്യേകത വികാരനിര്‍ഭരമായ രംഗങ്ങള്‍ക്ക് മനോഹരമായ സംഗീതം ചെയ്യാനുള്ള കഴിവാണ്.മിന്നാരത്തിന്റെയും കിലുക്കത്തിന്റെയും ദേവാസുരത്തിന്റെയും വൈകാരിക അത്രമേൽ ആസ്വാദകർക്ക് അനുഭവവേദ്യമായി തോന്നുന്നത് അതിലെ പശ്ചാത്തലസംഗീതം കൊണ്ടു കൂടിയാണ്.തമ്പി കണ്ണന്താനത്തിന് പുറമേ,പ്രിയദർശൻ,സിദ്ദിഖ്,ജയരാജ്,വിജി തമ്പി,ജോഷി,കൊച്ചിൻ ഹനീഫ,രാജസേനൻ,തുളസീദാസ്‌ തുടങ്ങിയ സംവിധായകരെല്ലാം അദ്ദേഹത്തിലെ പ്രതിഭയെ നല്ല രീതിയിൽ ഉപയോഗിച്ചവരാണ്.160ൽ പരം സിനിമകൾ..500ലധികം ഗാനങ്ങൾ..ബഹുഭൂരിപക്ഷം പാട്ടുകളും ഹിറ്റ്.ചാൻസ് കുറഞ്ഞതിനെ തുടർന്ന് 2000ത്തിന്റെ ആദ്യ പകുതി മുതൽക്ക് ബി-ഗ്രേഡ് സിനിമകളിലടക്കം സംഗീതസംവിധാനം നിർവഹിക്കേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്.എന്നിരുന്നാലും തന്നെ തേടിയെത്തുന്ന സിനിമകളുടെ സ്വഭാവവൈജാത്യം പരിഗണിക്കാതെ നല്ല പാട്ടുകൾ ചമയ്ക്കുന്നതിൽ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ.അത്തരം ശ്രേണിയിലുള്ള സിനിമകളിലെ ചില നല്ല ഗാനങ്ങൾ പലതും ആസ്വാദകശ്രദ്ധ നേടുന്നതിൽ പരാജയപ്പെട്ടു.അദ്ദേഹത്തിന്റെ സഹോദരൻ എസ്.പി.ഭൂപതി ഒരു കാലത്ത് മലയാളത്തിലെ ബി-ഗ്രേഡ് സിനിമകളുടെ സംഗീതവിഭാഗം സ്ഥിരമായി കൈകാര്യം ചെയ്തിരുന്ന വ്യക്തിയായിരുന്നു

അടുത്തിടെ സ്ഫടികത്തിൽ സംഗീതസംവിധാനം ചെയ്യാൻ അവസരം ചോദിച്ച് സംവിധായകൻ ഭദ്രന്റെ മുൻപിൽ എസ്.പി.വെങ്കിടേഷ് യാചിച്ച് ചെന്നുവെന്നും ഒരു നേരത്തെ ആഹാരവും താമസവും മാത്രം തന്നാൽ മതിയെന്ന് അദ്ദേഹം പറഞ്ഞുവെന്നും അടുത്തിടെ ഒരു പ്രമുഖമാധ്യമത്തിലൂടെ ഭദ്രൻ തന്നെ പങ്ക് വച്ചപ്പോഴാണ് ഏറെക്കാലത്തിന് ശേഷം എസ്.പി.വെങ്കിടേഷിലേക്ക് വീണ്ടും മാധ്യമശ്രദ്ധ തിരിയുന്നത്..ഭദ്രൻ പറഞ്ഞ കാര്യങ്ങൾക്ക് വെങ്കിടേഷ് പറഞ്ഞ മറുപടി ഇതായിരുന്നു??

“ദൈവകൃപയാൽ അവസരങ്ങൾക്കായി ഇത് വരെയും ആരുടെയും മുന്നിൽ ചെന്ന് യാചിക്കേണ്ട അവസ്ഥ വന്നിട്ടില്ല.അവസരങ്ങളെല്ലാം എന്നെ തേടി വരികയായിരുന്നു.ഫേസ്ബുക്കില്‍ മലയാളികള്‍ എന്നെ കുറിച്ച് എഴുതുന്നതൊക്കെ ഇവിടത്തെ മലയാളികളായ സഹപ്രവര്‍ത്തകര്‍ എനിക്ക് കാണിച്ചു തരാറുണ്ട്.എന്നെ കുറിച്ച് അവര്‍ ഇപ്പോഴും തിരക്കുന്നുവെന്നറിയുന്നത് തന്നെ വലിയ സന്തോഷം.എനിക്ക് മുൻപും ശേഷവും മലയാളത്തില്‍ എത്രയോ നല്ല സംഗീത സംവിധായകര്‍ വന്നു,എത്രയധികം പാട്ടുകള്‍ വന്നു,എന്നിട്ടും എസ്.പി വെങ്കിടേഷിനെ നിങ്ങള്‍ ഓർക്കുന്നില്ലേ..അതാണ് എന്റെ ഏറ്റവും വലിയ സന്തോഷവും പുരസ്‌കാരവും.അതിനുമപ്പുറം ഒന്നും തന്നെയില്ല.കേരളം എന്നെ അവഗണിച്ചെന്നോ അര്‍ഹമായ പരിഗണന തന്നില്ലെന്നോ ഉള്ള പരാതികളൊന്നുമില്ല.തമിഴ്നാട്ടില്‍ നിന്നു വന്ന എന്നെ പോലെ ഒരു സാധാരണസംഗീത സംവിധായകന് വരികൾ നല്‍കാന്‍ ഒ.എൻ.വി സർ അടക്കം മലയാളത്തിലെ മുന്‍നിര ഗാനരചയിതാക്കള്‍ എല്ലാവരും തയ്യാറായില്ലേ?സംവിധായകരും നിര്‍മ്മാതാക്കളും വിശ്വസ്തതയോടെ എന്നെ അവരുടെ ചിത്രത്തിലെ പാട്ടുകള്‍ ഏല്‍പ്പിച്ചില്ലേ??അതൊക്കെ വലിയ ഭാഗ്യമായി ഞാൻ ഇപ്പോഴും കരുതുന്നു”

‍ഒന്നിന് പുറകെ ഒന്നായി ഹിറ്റുകൾ മാത്രം പ്രസരിച്ചിരുന്ന ആ സുവർണ്ണകാലം

തിരിച്ചുവരട്ടെഈ_പ്രതിഭ

സ്നേഹത്തോടെ ഒരു കടുത്ത ആരാധകൻ??

(അദ്ദേഹവുമായി ബന്ധപ്പെട്ട ചില സുവർണനിമിഷങ്ങൾ കമന്റ് ബോക്സിൽ)

എസ്.പി.വെങ്കിടേഷ് ഈണമിട്ട 100 സൂപ്പർഹിറ്റ് ഗാനങ്ങൾ.

???
???

0️⃣1️⃣അലയും കാറ്റിൻ ഹൃദയം(വാത്സല്യം)

0️⃣2️⃣നിലാവേ മായുമോ(മിന്നാരം)

0️⃣3️⃣ചന്ദനക്കാറ്റേ(ഭീഷ്മാചാര്യ)

0️⃣4️⃣കിലുകിൽ പമ്പരം(കിലുക്കം)

0️⃣5️⃣മുത്തുമണിത്തൂവൽ തരാം(കൗരവർ)

0️⃣6️⃣ശാന്തമീ രാത്രിയിൽ(ജോണി വാക്കർ)

0️⃣7️⃣മാലിനിയുടെ തീരങ്ങൾ(ഗാന്ധർവം)

0️⃣8️⃣പാൽനിലാവിനും ഒരു നൊമ്പരം(കാബൂളിവാല)

0️⃣9️⃣തളിർവെറ്റിലയുണ്ടോ(ധ്രുവം)

1️⃣0️⃣ഓർമകൾ ഓർമകൾ(സ്ഫടികം)

1️⃣1️⃣വിണ്ണിലെ ഗന്ധർവ്വവീണകൾ(രാജാവിന്റെ മകൻ)

1️⃣2️⃣കിതച്ചെത്തും കാറ്റേ(ഹിറ്റ്ലർ)

1️⃣3️⃣താലോലം പൂംപൈതലേ(നാടോടി)

1️⃣4️⃣അന്തിമാനം പൂത്തപോലെൻ(ചുക്കാൻ)

1️⃣5️⃣കണ്ണാടി പൂങ്കവിളിൽ(കുങ്കുമച്ചെപ്പ്)

1️⃣6️⃣മോഹിക്കും നീൾമിഴിയോടെ(മാന്ത്രികം)

1️⃣7️⃣താമരക്കണ്ണനുറങ്ങേണം(വാത്സല്ല്യം)

1️⃣8️⃣കനകനിലാവേ(കൗരവർ)?

1️⃣9️⃣പൂമാരിയിൽ(ജോണി വാക്കർ)

2️⃣0️⃣മീനവേനലിൽ(കിലുക്കം)

2️⃣1️⃣ഒരു വല്ലം പൊന്നും പൂവും(മിന്നാരം)

2️⃣2️⃣ഏഴിമലപ്പൂഞ്ചോല(സ്ഫടികം)

2️⃣3️⃣കേളീവിപിനം(മാന്ത്രികം)

2️⃣4️⃣വാൽക്കണ്ണെഴുതിയ(പൈതൃകം)

2️⃣5️⃣താരനൂപുരം(സോപാനം)

2️⃣6️⃣നീലക്കണ്ണാ(വെണ്ടർ ഡാനിയൽ സ്റ്റേറ്റ് ലൈസൻസി)

2️⃣7️⃣ഊട്ടിപ്പട്ടണം(കിലുക്കം)

2️⃣8️⃣പാതിരാക്കിളി(കിഴക്കൻ പത്രോസ്)

2️⃣9️⃣മഴവിൽക്കൊടിയിൽ(അനിയൻ ബാവ ചേട്ടൻ ബാവ)

3️⃣0️⃣ഓണത്തുമ്പീ പാടൂ(സൂപ്പർമാൻ)

3️⃣1️⃣മാരിവിൽ പൂങ്കുയിലേ(ഹിറ്റ്‌ലർ)

3️⃣2️⃣ചാഞ്ചക്കം തെന്നിയും(ജോണി വാക്കർ)

3️⃣3️⃣പുത്തൻ പുതുക്കാലം(കാബൂളിവാല)

3️⃣4️⃣തുമ്പിപ്പെണ്ണേ വാ വാ(ധ്രുവം)

3️⃣5️⃣ചിങ്കാരം കിന്നാരം(മിന്നാരം)

3️⃣6️⃣പുഞ്ചവയല് കൊയ്യാം(നായർസാബ്)

3️⃣7️⃣മിഴിയിതളിൽ(ഒന്നാമൻ)

3️⃣8️⃣കുഞ്ഞുപാവയ്ക്കിന്നല്ലോ(നാടോടി)

3️⃣9️⃣കാബൂളിവാലാ നാടോടി(കാബൂളിവാല)

4️⃣0️⃣മധുവിധു രാവുകളേ(ആദ്യത്തെ കണ്മണി)

4️⃣1️⃣നീലാഞ്ജനപ്പൂവിൽ(പൈതൃകം)

4️⃣2️⃣പാൽനിലാവിൽ സ്വയം(പ്രവാചകൻ)

4️⃣3️⃣വാർത്തിങ്കളേ(ഹിറ്റ്ലർ)

4️⃣4️⃣ശരറാന്തൽ പൊന്നും പൂവും(തുടർക്കഥ)

4️⃣5️⃣ഒരു തരി കസ്തൂരി(ഹൈവേ)

4️⃣6️⃣മഞ്ഞിൽ പൂത്ത സന്ധ്യേ(മിന്നാമിനുങ്ങിനും മിന്നുകെട്ട്)

4️⃣7️⃣നീയുറങ്ങിയോ നിലാവേ(ഹിറ്റ്ലർ)

4️⃣8️⃣മലരമ്പൻ തഴുകുന്ന(ചുക്കാൻ)

4️⃣9️⃣മുത്തേ പൊന്നും മുത്തേ(ഡാഡി)

5️⃣0️⃣പുലരി പൂക്കളാൽ(അനിയൻ ബാവ ചേട്ടൻ ബാവ)

5️⃣1️⃣തെന്നൽ വന്നതും(കാബൂളിവാല)

5️⃣2️⃣മുത്തമിട്ട നേരം(കാബൂളിവാല)

5️⃣3️⃣നെഞ്ചിൽ കഞ്ചബാണം(ഗാന്ധർവം)

5️⃣4️⃣പൊൻകിനാവല്ലേ(കല്യാണക്കച്ചേരി)

5️⃣5️⃣ദൂരെ ദൂരെ ദൂരെ പാടും(നാടോടി)

5️⃣6️⃣ധിം ധിം ധിമി ധിമി(മാന്ത്രികം)

5️⃣7️⃣പരുമലത്തെരുവിലെ(സ്ഫടികം)

5️⃣8️⃣കണ്ണാടിപ്പുഴയുടെ(ഭാര്യ)

5️⃣9️⃣പാടാം ഞാനാ ഗാനം(രാജാവിന്റെ മകൻ)

6️⃣0️⃣കൊക്കും പൂഞ്ചിറകും(പ്രായിക്കര പാപ്പാൻ)

6️⃣1️⃣തങ്കക്കൊലുസ്സിൻ(പുതുക്കോട്ടയിലെ പുതുമണവാളൻ)

6️⃣2️⃣പനിനീർ ചന്ദ്രികേ(കിലുക്കം)

6️⃣3️⃣ബാഗി ജീൻസും(സൈന്യം)

6️⃣4️⃣യദുകുല ഗോപികേ(വഴിയോരക്കാഴ്ചകൾ)

6️⃣5️⃣മഞ്ഞക്കുഞ്ഞിക്കാതുള്ള(മിന്നാരം)

6️⃣6️⃣മാനത്തെ തുടിയുണരും(ഒന്നാമൻ)

6️⃣7️⃣ഗോപുരമേടയിൽ(ജനം)

6️⃣8️⃣ഇന്നിക്കൊച്ചു വരമ്പിൻ മേലെ(വാത്സല്യം)

6️⃣9️⃣രാമായണം കഥ(പത്താം നിലയിലെ തീവണ്ടി)

7️⃣0️⃣കുഞ്ഞിക്കുറുമ്പൂയലാടി വാ(ഹൈവേ)

7️⃣1️⃣മച്ചാനെ വാ(മാന്നാർ മത്തായി സ്പീക്കിങ്)

7️⃣2️⃣കല്യാണക്കച്ചേരി പക്കാല(മായാജാലം)

7️⃣3️⃣ചില്ലല മാലകൾ(ആയിരംമേനി

7️⃣4️⃣ജുംബാ ജുംബാ(നാടോടി)

7️⃣5️⃣പിറന്ന മണ്ണിൽ നിന്നുയർന്ന്(ഒന്നാമൻ)

7️⃣6️⃣ദേവാംഗനേ(രാജാവിന്റെ മകൻ)

7️⃣7️⃣പിറന്നൊരീ മണ്ണും(കാബൂളിവാല)

7️⃣8️⃣സുന്ദരിമാരെ കെട്ടിപ്പൂട്ടിയ(ഹിറ്റ്ലർ)

7️⃣9️⃣ആതിരേ നിൻ മുഖം(ഗാന്ധർവം)

8️⃣0️⃣ഒന്നുരിയാടാൻ(സൗഭാഗ്യം)

8️⃣1️⃣പവിഴമല്ലി(വഴിയോരക്കാഴ്ചകൾ)

8️⃣2️⃣പഴയൊരു പാട്ടിലെ(നായർസാബ്)

8️⃣3️⃣പ്രണയതരംഗം(ഗാന്ധർവ്വം)

8️⃣4️⃣കാതോരമാരോ(അർത്ഥന)

8️⃣5️⃣സീതാകല്യാണം(പൈതൃകം)

8️⃣6️⃣കുങ്കുമമലരിതൾ(ഭൂപതി)

8️⃣7️⃣പൊന്ന് വിതച്ചാലും(ആയിരം മേനി)

8️⃣8️⃣മഞ്ഞും മധുമാരിയും(പുതിയ കരുക്കൾ)

8️⃣9️⃣ചെമ്പകമേട്ടിലെ(വളയം)

9️⃣0️⃣വർണക്കിണ്ണം(ഡോളർ)

9️⃣1️⃣ഏഴേഴുസ്വരങ്ങൾ(മാസ്‌മരം)

9️⃣2️⃣മംഗളദീപം(ശിപായിലഹള)

9️⃣3️⃣കളിച്ചും ചിരിച്ചും(അച്ഛൻ കൊമ്പത്ത് അമ്മ വരമ്പത്ത്)

9️⃣4️⃣ഷാരോണിൽ വിരിയും(കൂടിക്കാഴ്ച്ച)

9️⃣5️⃣കൊഞ്ചും കുയിലേ(ചെപ്പടിവിദ്യ)

9️⃣6️⃣കിലുകിലുക്കം(പ്രിയപ്പെട്ട കുക്കു)

9️⃣7️⃣നീലയാമിനി(തിരുത്തൽവാദി)

9️⃣8️⃣താലപ്പൊലി(അവിട്ടം തിരുനാൾ ആരോഗ്യശ്രീമാൻ)

9️⃣9️⃣പാൽസരണികളിൽ(മാന്നാർ മത്തായി സ്‌പീക്കിങ്)

1️⃣0️⃣0️⃣മഞ്ഞൾ കുങ്കുമം(ഹരിചന്ദനം)