വന്ദേഭാരത് മൂന്നാം ഘട്ടം: 31 രാജ്യങ്ങളിൽ നിന്നായി 38000 പേർ മടങ്ങും

0

ന്യൂഡൽഹി : വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിൽ 31 രാജ്യങ്ങളിൽ നിന്നായി 38000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. 337 വിമാനങ്ങളാണ് മൂന്നാം ഘട്ടത്തിൽ ഉപയോഗിക്കുക. അമേരിക്കയിൽനിന്ന് 54, കാനഡയിൽനിന്ന് 24, ആറ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നായി 11 വിമാനങ്ങൾ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.

മേയ് ഏഴിനാരംഭിച്ച വന്ദേഭാരത് ദൗത്യത്തിലൂടെ ഇതുവരെ 454 വിമാന സർവീസുകളിലായി 1,07123 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതിൽ 17,485 പേർ കുടിയേറ്റ തൊഴിലാളികളാണ്. 11,511 പേർ വിദ്യാർഥികളും 8633 പേർ പ്രൊഫഷണലുകളുമാണ്. കരമാർഗം 32,000 ഇന്ത്യക്കാർ എത്തി. ഇന്ത്യയിലേക്ക് മടങ്ങാനായിഇതുവരെ 3,48,565 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.