ക്വലാലംപുർ: പാഹങ് ഭരണാധികാരി സുൽത്താൻ അബ്ദുല്ല മലേഷ്യയുടെ പുതിയ രാജാവായി തിരഞ്ഞെടുക്കപ്പെട്ടു. സുൽത്താൻ മുഹമ്മദ് അഞ്ചാമൻ രാജാവ് അപ്രതീക്ഷിതമായി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് പുതിയ രാജാവിന്റെ സ്ഥാനാരോഹണം. മലേഷ്യയിലെ 9 മലയപ്രവിശ്യകളുടെയും തലവൻമാർ പരമ്പരാഗത മലയ മുസ്ലിം രാജാക്കന്മാരാണ്. ഇവരിലൊരാളെയാണ് 5 വർഷം കൂടുമ്പോൾ ഭൂരിപക്ഷം നോക്കി മലേഷ്യയുടെ രാജാവായി തിരഞ്ഞെടുക്കുന്നത്. ഭരണഘടനയ്ക്കു വിധേയമായാണ് രാജാവ് ചുമതലയേൽക്കുന്നത്. ജനുവരി 31സുൽത്താൻ അബ്ദുല്ല ഭരണമേറ്റെടുക്കും. 47കാരനായ സുൽത്താൻ അബ്ദുല്ല ഈ മാസം ആദ്യമാണ് പാഹങ് രാജാവായി സ്ഥാനമേറ്റത്. മലേഷ്യയിൽ രാജാവിന് ഔപചാരിക പദവിയാണ്. അധികാരം പ്രധാനമന്ത്രിയിലും പാർലമെന്റിലും നിക്ഷിപ്തമാണ്. അഭ്യൂഹങ്ങൾക്കൊടുവിൽ, മലേഷ്യയിലെ സുൽത്താൻ മുഹമ്മദ് അഞ്ചാമൻ രാജാവ് (49) ജനുവരി 6 നാണ് സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്. 1954 ബ്രിട്ടീഷുക്കാരിൽനിന്നും സ്വാതന്ത്രം ലഭിച്ച ശേഷം സ്ഥാനമൊഴിയുന്ന ആദ്യത്തെ രാജാവായിരുന്നു സുൽത്താൻ മുഹമ്മദ്.
Latest Articles
അവധിക്കായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്; സിംഗപ്പൂരിലെ ജീവനക്കാരിക്ക് 3 ലക്ഷം രൂപ പിഴ
ജോലിയില്‍ നിന്ന് ഒന്‍പത് ദിവസം മാറി നില്‍ക്കാനായി വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ജീവനക്കാരിക്ക് സിംഗപ്പൂരില്‍ 5,000 സിംഗപ്പൂര്‍ ഡോളര്‍ (ഏകദേശം 3.2 ലക്ഷം ഇന്ത്യന്‍ രൂപ) പിഴ വിധിച്ചു....
Popular News
ടാറ്റ സൺസ് മുൻ ചെയർമാൻ രത്തൻ ടാറ്റ അന്തരിച്ചു
പ്രമുഖ വ്യവസായിയും ടാറ്റ സൺസ് ചെയർമാൻ എമിററ്റസുമായ രത്തൻ ടാറ്റ അന്തരിച്ചു. 86 വയസായിരുന്നു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രി 11.30 യോടെയാണ് അന്ത്യം സംഭവിച്ചത്. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ...
സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും നിർബന്ധം; കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ എംവിഡി
കൊച്ചി: കാറുകളിലും ഇരുചക്ര വാഹനങ്ങളിലും കുട്ടികൾക്ക് സുരക്ഷ ഉറപ്പു വരുത്താൻ കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഒന്നു മുതല്‍ നാല് വയസ് വരെയുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബല്‍റ്റ്...
സഞ്ജുവിന് സെഞ്ചുറി: 40 പന്തില്‍ സെഞ്ചുറി; കൂറ്റന്‍ സ്കോറിലേക്ക് ഇന്ത്യ
ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനം. 40 പന്തില്‍ സെഞ്ചുറിയടിച്ച സഞ്ജു (111) പുറത്തായി. അര്‍ദ്ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും റിയാന്‍...
The Titan of Indian Industry, Ratan Tata, Passes Away
Mumbai, India - Ratan Naval Tata, the visionary former chairman of the Tata Group, passed away in a Mumbai Hospital on...
കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം; അടിയന്തര അന്വേഷണത്തിന് നിര്‍ദേശിച്ച് ഗതാഗതമന്ത്രി
കോഴിക്കോട് തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം. 2 പേരുടെ നില ഗുരുതരമായി തുടരുകയാണ്. നിയന്ത്രണം വിട്ട ബസ് കലുങ്കിലിടിച്ച് കാളിയാംപുഴയിലേക്ക് മറിഞ്ഞെന്നാണ് യാത്രക്കാര്‍ പറയുന്നത്. ബസ്...