പടച്ചട്ടയണിഞ്ഞ് യോദ്ധാവായി സുനിൽഷെട്ടി

1

മരക്കാർ അറബിക്കടലിന്‍റെ സിംഹത്തിലൂടെ സുനിൽ ഷെട്ടി മലയാളത്തിലേക്ക് തിരിച്ചുവരികയാണ്. മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹത്തിൽ ബോളിവുഡ് താരം സുനിൽ ഷെട്ടി ഭാഗമാണെന്ന് വളരെ നാൾ മുൻപേ വാർത്ത വന്നതാണ്. എന്നാൽ ഇപ്പോൾ സുനിൽ ചിത്രീകരണത്തിന്‍റെ ഭാഗമായിക്കഴിഞ്ഞു. മരക്കാറിലെ സുനിൽ ഷെട്ടിയുടെ ഫസ്റ്റ്ലുക്ക് ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പടച്ചട്ടയണിഞ്ഞ 16-ാം നൂറ്റാണ്ടിലെ യോദ്ധാവായുള്ള സുനിലിന്‍റെ ഗെറ്റപ് ആരാധകരെയാകെ ആവേശ തിരയിലാഴ്ത്തിക്കഴിഞ്ഞു. ഇന്ത്യൻ സിനിമയും മലയാള സിനിമയും ഒരുപോലെ ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് മരയ്ക്കാർ അറബിക്കടലിന്‍റെ സിംഹം. പതിനാറാം നൂറ്റാണ്ടിന്‍റെ ചരിത്ര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രിയദർശൻ ചിത്രത്തിൽ വാൾപയറ്റും ആയോധനമുറകളുമൊക്കെയായി നിരവധി ആക്ഷൻ സ്വീകൻസുകൾ സുനിൽ ഷെട്ടിക്കുണ്ടെന്നാണ് റിപ്പോർട്ട്. പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രിയദർശനും സുനിൽ ഷെട്ടിയും വീണ്ടുമൊന്നിക്കുന്നത്. ആദ്യമായി സംവിധായകൻ ഫാസിൽ ഒരു പ്രധാന കഥാപാത്രമാകുന്നുവെന്ന പ്രത്യേകതയുണ്ടീ പ്രിയദർശൻ ചിത്രത്തിന്. കുട്ട്യാലി മരയ്ക്കാർ എന്ന കഥാപാത്രമാണ് ഫാസിലിന്.