ഫഹദ്-സേതുപതി ചിത്രം സൂപ്പർ ഡീലക്സിനു ‘എ’ സർട്ടിഫിക്കറ്റ്; വൈറലായി ഡിങ് ഡോങ് പ്രൊമോ

0

വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ത്യാഗരാജൻ കുമാരരാജ ചിത്രം സൂപ്പർ ഡീലക്സിന് എ സർട്ടിഫിക്കറ്റ്. വിജയ് സേതുപതിയും ഫഹദ് ഫാസിലും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന ചിത്രമാണ് സൂപ്പർ ഡീലക്സ്. സിനിമയിലെ ലൈംഗികചുവയുള്ള സംഭാഷണങ്ങള്‍ക്കും നഗ്‌നരംഗത്തിനുമാണ് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ‌ട്രാൻസ്ജെൻഡർ ആയ ശിൽപ, പോൺ ഫിലിം കാണാൻ പോകുന്ന കുട്ടികൾ രണ്ടു കമിതാക്കൾ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

സമാന്തയാണ് ചിത്രത്തിലെ നായിക. ട്രാൻസ്ജെൻഡര്‍ വേഷത്തിലെത്തുന്ന വിജയ് സേതുപതിയുടെ കഥാപാത്രത്തിന്റെ നറേഷനോടുകൂടിയാണ് ട്രെയിലർ ആരംഭിക്കുന്നത്. രമ്യ കൃഷ്ണനും പ്രധാനവേഷത്തിലെത്തുന്നു.സിനിമയിലെ ചിത്രങ്ങളും ട്രെയ്‌ലറും സാമൂഹിക മാധ്യമങ്ങളില്‍ നേരത്തേ വൈറലായിരുന്നു. ചിത്രത്തിലെ പുതിയ ഡിങ് ഡോങ് പ്രൊമോ വീഡിയോയും ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അല്‍ഫോണ്‍സ് പുത്രന്‍ ആണ് ഈ ഡിങ് ഡോങ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്.

ആരണ്യകാണ്ഡം എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ ത്യാഗരാജന്‍ കുമാരരാജന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് സൂപ്പർ ഡീലക്സ്. ഒരു ഭിന്നലിംഗക്കാരനായാണ് ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത്. ശില്‍പ എന്നാണ് വിജയിയുടെ കഥാപാത്രത്തിന്റെ പേര്. വേലൈക്കാരന് ശേഷം ഫഹദ് അഭിനയിക്കുന്ന തമിഴ്ചിത്രം കൂടിയാണിത്.