തിരുവനന്തപുരം; കല്ലട ട്രാവല്‍സിന്റെ വോള്‍വോ ബസിലെ ക്രൂരതകളെക്കുറിച്ചുിള്ള ഫേസ്‌ബുക്ക് പോസ്റ്റും വീഡിയോയും വൈറലാകുന്നു. അര്‍ദ്ധ രാത്രി 12 മണിക്ക് ഹരിപ്പാട്ട് നിന്നും ബാംഗ്ലൂരിലേക്ക് യാത്ര ചെയ്യാന്‍ സുരേഷ് കല്ലട ഗ്രൂപ്പിന്റെ ബസില്‍ കയറിയ ജേക്കബ് ഫിലിപ്പാണ് സുരേഷ് കല്ലട ഗ്രൂപ്പിന്റെ ഗുണ്ടായിസം വീഡിയോ സഹിതം ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഹരിപ്പാട്ടു നിന്നും യാത്ര തുടങ്ങി പത്ത് മിനിറ്റിനുള്ളില്‍ ബസ് ബ്രേക്ക് ഡൗണ്‍ ആയതോടെ യാത്രക്കാർക്ക് വേറെ യാത്ര സൗകര്യം ഒരുക്കാതെ യാത്രക്കാരെ പെരുവഴിയിൽ നിർത്തിയത് ചോദ്യം ചെയ്ത രണ്ട യുവാക്കളെ മര്‍ദ്ദിക്കുന്ന വീഡിയോയാണ് ജേക്കബ് ഫിലിപ്പ് സമൂഹമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്.