എടിഎമ്മുകളുടെ സുരക്ഷാചുമതല ഇനി മുതല്‍ ഹൈവേ പൊലീസിന്

0

സംസ്ഥാനത്തെ എല്ലാ എടിഎമ്മുകളുടെ സുരക്ഷാ ചുമതല ഇനി മുതല്‍  ഹൈവേ പൊലീസിനു നല്‍കുന്നു ഇത് സംബന്ധിച്ച ഡിജിപിയുടെ സര്‍ക്കുലര്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു.സുരക്ഷാ  ഉദ്യോഗസ്ഥരില്ലെങ്കില്‍ ആ വിവരം ബന്ധപ്പെട്ട ബാങ്കിനെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

തിരുവനന്തപുരത്ത് എടിഎമ്മില്‍ തട്ടിപ്പു നടന്നതിനെത്തുടര്‍ന്ന് സംസ്ഥാന വ്യാപകമായി എടിഎമ്മുകളില്‍ സുരക്ഷ ശക്തിപ്പെടുത്തണമെന്നു ആവശ്യം ഉയര്‍ന്നിരുന്നു.രാത്രി 9 മണി മുതല്‍ രാവിലെ 6 വരെ എടിഎമ്മുകള്‍ നിരീക്ഷിക്കണമെന്നും ,സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ പ്രാദേശിക പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കര്‍ശന നിര്‍ദേശമുണ്ട്.