അനുരാഗത്തിന്‍ വേളയില്‍ ഗാനം തമിഴില്‍ എങ്ങനെയിരിക്കുന്നു എന്നറിയേണ്ടേ?

0

തട്ടത്തിന്‍ മറയത്ത് എന്ന സിനിമ പോലെ പ്രേക്ഷകര്‍ ആഘോഷമാക്കിയ പാട്ടാണ് ആ സിനിമയിലെ അനുരാഗത്തന്‍ വേളയില്‍ എന്ന ഗാനം. മീണ്ടും ഒരു കാതല്‍ കഥൈ എന്ന പേരില്‍ തട്ടത്തിന്‍ മറയത്ത് തമിഴ് പേശുമ്പോള്‍ ആ പാട്ടുകള്‍ എങ്ങനെയിരിക്കുന്നു എന്നറിയേണ്ടേ?

എന്തായാവും അനുരാഗത്തില്‍ വേളയില്‍ എന്ന ഗാനത്തിന്റെ തമിഴിലെ അണ്‍പ്ലഗ്ഡ് വേര്‍ഷന്‍ എത്തി. .നിവിന്‍ പോളി അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം വാള്‍ട്ടര്‍ ഫിലിപ്‌സാണ്..ഇഷാ തല്‍വാര്‍ തന്നെയാണ് സിനിമയിലെ നായിക. മനോജ് കെ ജയനും അതേ കഥാപാത്രത്തെ തന്നെ അവതരിപ്പിക്കുന്നു. മിത്രൻ ജവഹർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം. തട്ടത്തിന്‍ മറത്തില്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്