മകന്‍ സ്നേഹിച്ച് ഉപേക്ഷിച്ച പെണ്‍കുട്ടിയുടെ കല്ല്യാണം നടത്തി അച്ഛൻ…!

0

പ്രണയവും ഒളിച്ചോട്ടവും അതിനു പിന്നാലെയുള്ള വിവാഹവുമെല്ലാം ഇപ്പോൾ സ്ഥിരം കാഴ്ചകളാണ്. എന്നാൽ വിവാഹ വേളയിൽ പലരും വാപൊളിച്ചു നിന്നുപോകുംവിദം ട്വിസ്റ്റുകൾ സംഭവിക്കാറുണ്ട് ചിലപ്പോൾ അത്തരതിൽ ഒന്നാണ് കഴിഞ്ഞ ദിവസം കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ വെച്ച് നടന്ന കല്ല്യാണം. മകൻ ഉപേക്ഷിച്ച പെൺകുട്ടിയുടെ കല്യാണം നടത്തിയ ഒരു അച്ഛന്റെ വിശാലമനസും സ്നേഹവുമാണ് തിരുനക്കരക്കാർ ഈ വിവാഹത്തിൽ കണ്ടത്.

തിരുനക്കര സ്വദേശി ഷാജിയുടെ മകൻ ആറു വർഷം മുൻപാണ് ഒരു പെൺകുട്ടിയെ പ്രണയിച്ച് ഒളിച്ചോടുന്നത്. എന്നാൽ ഇരുവരും നാടുവിട്ടതിനു പിന്നാലെ പെൺകുട്ടിയുടെ വീട്ടുക്കാർ പരാതി നൽകിയതിനെത്തുടർന്ന് രണ്ട് പേരും കോടതിയിൽ ഹാജരായി. പ്രായപൂർത്തിയാകാത്തതിനെത്തുടർന്ന് കോടതി ഇരുവരെയും രക്ഷിതാക്കൾക്കൊപ്പം വിട്ടു. വിവാഹപ്രായമെത്തുമ്പോൾ ഇരുവരെയും വിവാഹം കഴിപ്പിക്കാമെന്ന് വീട്ടുകാരും പരസ്പരം സമ്മതിച്ചു. പെൺകുട്ടി സ്വന്തം വീട്ടിലും ആൺകുട്ടി ഹോസ്റ്റലിലുമായി പഠനം തുടർന്നു.

എന്നാൽ ഈ കാലയളവിനുള്ളിൽ ആൺകുട്ടി മറ്റൊരു പെൺകുട്ടിയെ പ്രണയിച്ചു. ഇതോടെ ഷാജി മകനെയും ഗൾഫിലെ ജോലി സ്ഥലത്ത് ഒപ്പം കൂട്ടി. കഴിഞ്ഞ വർഷം നാട്ടിലെത്തിയ മകൻ രണ്ടാമത് പ്രണയിച്ച പെൺകുട്ടിയെ വിവാഹം കഴിക്കുകയും ചെയ്തു. ഇതോടെ ഷാജി സ്വന്തം മകനെ തള്ളി പറഞ്ഞു. എന്നിട്ട് ഇത്രയും കാലം മകന് വേണ്ടി കാത്തിരുന്ന ആ പെൺകുട്ടിക്ക് നല്ലൊരു വരനെ കണ്ടു പിടിച്ച വളരെ ആര്ഭാടപൂർവം പെൺകുട്ടിയുടെ കല്യാണം നടത്തുകയും ഒപ്പം മകനായി കരുതിവെച്ച സ്വത്തുക്കളെല്ലാം ആ പെൺകുട്ടിക്ക് നൽകുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.