തൃക്കാക്കരയില്‍ ഇന്ന് വിധിയെണ്ണും

0

കൊ​ച്ചി: കേ​ര​ളം ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞ​ടു​പ്പി​ന്‍റെ ഫ​ലം ഇ​ന്ന്. എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ളെ​ജി​ൽ ഇ​ന്നു രാ​വി​ലെ എ​ട്ടി​നാ​രം​ഭി​ക്കു​ന്ന വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ സൂ​ച​ന​ക​ൾ ഒ​ൻ​പ​ത​ര​യോ​ടെ ല​ഭ്യ​മാ​കും. ആ​കെ 239 ബൂ​ത്തു​ക​ൾ.

ആ​ദ്യ റൗ​ണ്ടി​ൽ ഓ​ക്സി​ല​റി ബൂ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടെ 1 മു​ത​ൽ 15 വ​രെ​യു​ള്ള ബൂ​ത്തു​ക​ളി​ലെ വോ​ട്ടു​ക​ളും തു​ട​ർ​ന്നു മ​റ്റു ബൂ​ത്തു​ക​ളി​ലെ വോ​ട്ടു​ക​ളും എ​ണ്ണും. ഇ​ത്ത​ര​ത്തി​ൽ 12 റൗ​ണ്ടു​ക​ൾ. ആ​ദ്യ 11 റൗ​ണ്ടു​ക​ളി​ൽ 21 ബൂ​ത്തു​ക​ൾ വീ​ത​വും അ​വ​സാ​ന റൗ​ണ്ടി​ൽ 8 ബൂ​ത്തു​ക​ളും എ​ണ്ണും. ഉ​ച്ച​യോ​ടെ ഫ​ലം അ​റി​യാ​നാ​കും.

കോ​ൺ​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന പി.​ടി.​തോ​മ​സി​ന്‍റെ ഭാ​ര്യ ഉ​മ തോ​മ​സ് (യു​ഡി​എ​ഫ്) , ഡോ.​ജോ ജോ​സ​ഫ് (എ​ൽ​ഡി​എ​ഫ്), എ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ന്‍ (എ​ൻ​ഡി​എ) ഉ​ൾ​പ്പെ​ടെ എ​ട്ട് സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്.