പെരുവനം കുട്ടൻമാരാരെ ഇലഞ്ഞിത്തറ മേളത്തിന്റെ പ്രമാണി സ്ഥാനത്തിൽ നിന്നും ഒഴിവാക്കി, ഇത്തവണ ഇനി കിഴക്കൂട്ട് അനിയൻ മാരാർ.

0

തൃശൂർ പൂരം : ഇലഞ്ഞിത്തറ മേളം എന്ന് കേട്ടാൽ തന്നെ പൂരപ്രമാണിപെരുവനം കുട്ടൻമാരാരുടെ രൂപം ആണ് നമ്മളുടെ മനസ്സിലേക്ക് ഓടി എത്തുന്നത്. കഴിഞ്ഞ കാൽ നൂറ്റാണ്ട് ആയി ഇലഞ്ഞിത്തറ മേളത്തിന് പ്രമാണി ആയി പാർമേക്കാവ് വിഭാഗം തെരഞ്ഞെടുത്തു കൊണ്ടിരുന്നത്. തുടർച്ചയായി 24 കൊല്ലം ഈ സ്ഥാനം വഹിച്ചത് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക അഭിനന്ദനവും കഴിഞ്ഞ തവണ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.

തിരുവമ്പാടി പ്രമാണി സ്ഥാനത്തിൽ നിന്നും മാറി ഈ തവണ അനിയൻമാരാർ പാർമേക്കാവ് പ്രമാണി സ്ഥാനം ഏറ്റെടുക്കുന്നതോടെ ഇത്തവണ തിരുവമ്പാടി വിഭാഗത്തിലും മാറ്റം ഉറപ്പായി.മേളപ്രമാണികളിൽ മുതിർന്ന അംഗമായ അനിയൻ മാരാർ ആദ്യകാലങ്ങളിൽ പാർമേക്കാവ് വിഭാഗത്തിന് വേണ്ടിയും മേളത്തിൽ പങ്കെടുത്തിട്ടുണ്ട്. പാർമേക്കാവ് ദേവസ്വം അംഗങ്ങളുമായുള്ള സ്വരച്ചേർച്ച ഇല്ലായ്മ ആണ് ഇത്തവണ ഈ മാറ്റത്തിന് കാരണം എന്നുള്ളത് പൂരപ്രേമികളുടെ ഇടയിൽ ഇപ്പോള്‍ ചർച്ചാ വിഷയം ആയിട്ടുണ്ട്. പോയ വർഷം പൂരത്തിന് കുട്ടന്മാരാരുടെ മകനെ മുൻനിരയിൽ നിർത്തി കൊട്ടിക്കുന്നത് സംബന്ധിച്ച് തർക്കം ഉണ്ടായിരിന്നു. തന്മൂലം കുട്ടൻമാരാർ കൊട്ടാതെ ചെണ്ട താഴത്തു വെച്ചു എന്നും പറയപ്പെടുന്നു. എന്തായാലും ഇതിനോടകം തന്നെ നിരവധി പേർ ഈ മാറ്റത്തെ അനുകൂലിച്ചു കൊണ്ടും പ്രതികൂലിച്ചു കൊണ്ടും ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

ഇത്രയും കാലം കൊട്ടാൻ സാധിച്ചത് തന്നെ വലിയ ഭാഗ്യമായി കാണുന്നു എന്നും ഈ വിഷയത്തിൽ തനിക്ക് ആരോടും പ്രത്യേകിച്ച് പരിഭവം ഇല്ല എന്നും കുട്ടൻമാരാർ പ്രതികരിച്ചു

മേളപെരുമ കൊണ്ട് പ്രസിദ്ധനായ കുട്ടൻമാരാർ ഇതിനോടകം കേരത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലെയും പ്രമാണി ആയി മേളം അവതരിപ്പിച്ചുട്ടുണ്ട്..2019 ഇൽ സിംഗപ്പൂർ പൂരത്തിന് പ്രമാണി ആയിരുന്നത് കുട്ടൻമാരാർ ആയിരിന്നു.

50ഇൽ പരം വർഷമായി പറമേക്കാവിന് വേണ്ടി മേളത്തിൽ പങ്കെടുക്കുകയും അതിൽ 24 തവണ പ്രമാണി ആയി പങ്കെടുത്തു ഇത്തവണ പടി ഇറങ്ങുമ്പോള്‍ 25 കൊല്ലം തികയ്ക്കാൻ ഇനി ഒരു കൊല്ലം കൂടിയേ വേണ്ടിരുന്നുള്ളൂ എന്ന കാര്യം മേള ആസ്വാദകർക്ക് ഏറിയ വിഷമം ഉണ്ടാക്കിയിട്ടുണ്ട്.

Thrissur Pooram: Peruvanam removed from lead role of Elanjithara melam; Kizhakoot Aniyan Marar will lead the prestigious event in his place.