മരയ്ക്കാറിലെ സുബൈദ; മഞ്ജു വാരിയരുടെ ലുക്ക് പുറത്ത്‍

0

മോഹന്‍ലാല്‍ കുഞ്ഞാലി മരയ്ക്കാര്‍ ആയെത്തുന്ന മരക്കാര്‍- അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മോഹന്‍ലാലില്‍ തുടങ്ങിയ ഫസ്റ്റ് ലുക്ക് പിന്നീട് പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സുനില്‍ ഷെട്ടി തുടങ്ങി ഇപ്പോള്‍ നായിക മഞ്ജുവാര്യരുടെ ചിത്രം വരെ ഇപ്പോള്‍ പുറത്തുവന്നു. സുബൈദ എന്ന കഥാപാത്രത്തിന്റെ ചിത്രമാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ഒടിയന് ശേഷം മഞ്ജു വാരിയർ വീണ്ടും മോഹൻലാലിന് നായികയായി എത്തുന്ന സിനിമ കൂടിയാണിത്.
>കോഴിക്കോട് സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാര്‍- അറബിക്കടലിന്റെ സിംഹം ഡിസംബര്‍ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ ആരംഭിച്ചത്.
ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. മഞ്ജു വാരിയരുടെ കുട്ടിക്കാലം ചെയ്യുന്നത് പ്രിയദർശന്റെ മകൾ കല്യാണിയാണ്. സുനില്‍ ഷെട്ടി, അര്‍ജുന്‍, പ്രഭു, കീര്‍ത്തി സുരേഷ്, സുഹാസിനി തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട്.