ഒമാനിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങളുടെ സമയം പുനഃക്രമീകരിച്ചു; രണ്ട് സര്‍വീസുകള്‍ റദ്ദാക്കി

0

മസ്‍കത്ത്: ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഒമാന്‍ തലസ്ഥാനമായ മസ്‍കത്തിലേക്കുള്ള എയര്‍ ഇന്ത്യ വിമാന സർവീസുകളുടെ സമയം പുനഃക്രമീകരിച്ചു. ഇതിനു പുറമെ ഈ സെക്ടറില്‍ രണ്ട് സർവീസുകൾ റദ്ദാക്കിയതായും എയർ ഇന്ത്യ അധികൃതർ അറിയിച്ചിട്ടുണ്ട്.

സെപ്റ്റംബർ 12 (തിങ്കളാഴ്ച), 13 (ചൊവ്വാഴ്ച) തീയ്യതികളിലെ സർവീസുകൾക്കാണ് എയർ ഇന്ത്യയുടെ തീരുമാനം ബാധകമാവുന്നത്. യാത്രക്കായി ഈ ദിവസങ്ങളിലേക്ക് ടിക്കറ്റുകള്‍ എടുത്തിട്ടുള്ള യാത്രക്കാർക്ക് പിഴകളില്ലാതെ മുഴുവൻ തുകയും തിരികെ ലഭിക്കും. ഒപ്പം മറ്റ് തീയതികളിൽ സ്വന്തമായി വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുമെന്നും എയർ ഇന്ത്യയുടെ അറിയിപ്പിൽ പറയുന്നു.

സെപ്റ്റംബര്‍ 12ന് ഹൈദരാബാദിൽ നിന്നും, സെപ്റ്റംബർ 13ന് കണ്ണൂരിൽ നിന്നും മസ്‍കത്തിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസുകളാണ് റദ്ദാക്കിയിട്ടുള്ളത്. മസ്‍കത്തില്‍ നിന്നും മസ്‍കത്തിലേക്ക് പുറപ്പെടുന്ന സർവീസിന്റെ സമയത്തിൽ മാറ്റം വരുത്തിയതായും നടത്തിയതായും അറിയിപ്പിൽ പറയുന്നു. യാത്രക്കാർക്കുണ്ടാകുന്ന അസൗകര്യങ്ങളിൽ എയർ ഇന്ത്യ ഖേദം രേഖപെടുത്തുന്നതായും പ്രസ്‍താവനയിലൂടെ അറിയിച്ചിട്ടുണ്ട്.