യുവതിയെ അയല്‍വാസി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു; ഉണ്ടചോറിനു നന്ദി കാണിച്ച് രക്ഷകനായി തെരുവ് നയ

1

ഭോപ്പാൽ: യുവതിയെ അയല്‍വാസി വീട്ടില്‍ കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ രക്ഷകനായെത്തി തെരുവ് നായ. ദേശീയ മാധ്യമമാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് പീഡന ശ്രമം നടന്നത്. യുവതി വീട്ടില്‍ തനിച്ചുള്ള സമയത്ത് വീട്ടിലെത്തിയ അയല്‍വാസിയായ യുവാവ് മദ്യലഹരിയിൽ യുവതിയെ കടന്ന് പിടിച്ച് ബലാത്സംഗത്തിന് മുതിരുകയായിരുന്നു. 29 കാരിയായ യുവതിയെ അയല്‍വാസിയുടെ ആക്രമണത്തില്‍ നിന്നും തെരുവ് നായയാണ് രക്ഷിച്ചത്. തന്‍റെ വീടിനടുത്ത് കഴിഞ്ഞിരുന്ന നായയ്ക്ക് യുവതി എല്ലാ ദിവസവും ഭക്ഷണം നല്‍കിയിരുന്നു. പതിവുപോലെ യുവതി നൽകിയ ഭക്ഷണം കഴിച്ച് വീടിന് സമീപത്ത് കിടന്നിരുന്ന തെരുവ് നായ യുവതിയുടെ നിലവിളികേട്ട് ഓടിയെത്തുകയും യുവാവിന് നേരെ കുരച്ച് ചാടുകയുമാണുണ്ടായത്.ഇതോടെ ഇയാള്‍ ഭയന്ന് യുവതിയെ വിട്ട് ഓടി. പുറത്തിറങ്ങിയ യുവാവ് നായയെ കുത്തിപ്പരുക്കേല്‍പ്പിച്ച് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതി അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് യുവാവിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.