കൊവിഡ് നിരീക്ഷണത്തിൽ നിന്ന് മുങ്ങിയ സബ് കളക്‌ടർക്കെതിരെ കേസെടുക്കും

0

വിദേശത്ത് നിന്ന് മടങ്ങിയെത്തി ഗൃഹനിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കൊല്ലം സബ് കലക്ടർ ക്വാറന്റൈൻ ലംഘിച്ച് ലംഘിച്ച് മുങ്ങി. ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലിരിക്കെ സബ് കളക്ടർ അനുപം മിശ്ര ഐഎഎസാണ് സംസ്ഥാനം വിട്ടത്. 9 നിരീക്ഷണത്തിൽ നിന്ന് മുങ്ങിയ കൊല്ലം സബ് കളക്ടർക്കെതിരെ കേസെടുക്കാൻ ഉത്തരവ്. തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാറാണ് കേസെടുക്കാൻ ഉത്തരവിട്ടത്. സബ് കളക്ടറുടെ ഗൺമാനെതിരെയും കേസെടുക്കും.

സിംഗപ്പൂരിൽ നിന്നും ഈ മാസം 19 തിനാണ് കൊല്ലം സബ് കളക്ടറായ അനുപം മിശ്ര ഐഎഎസ് മടങ്ങിയെത്തിയത്. ജോലിയിൽ പ്രവേശിക്കാൻ എത്തിയപ്പോൾ നിരീക്ഷണത്തിൽ പോകാൻ ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ നിർദ്ദേശിച്ചു. പത്തൊൻപതാം തീയതി മുതൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലായിരുന്നു യുവ ഐഎഎസ് ഉദ്യോഗസ്ഥൻ.

കഴിഞ്ഞ ദിവസം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വസതിയിൽ എത്തിയപ്പോൾ അനുപം മിശ്ര അവിടെയുണ്ടായിരുന്നില്ല. ഫോണിൽ ബന്ധപെട്ടപ്പോൾ ബാംഗ്ലൂരിലാണെന്നായിരുന്നു മറുപടി. എന്നാൽ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ അനുപം മിശ്ര കാൺപൂരിലാണെന്ന് കണ്ടെത്തി. ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയാണ് ഇദ്ദേഹം.

യുവ ഐഎഎസ് ഉദ്യോഗസ്ഥനായ അനുപം മിശ്രയുടെ നടപടി ഗുരുതരമായ ചട്ടലംഘനമാണെന്ന് ഇന്നലെ തന്നെ വിമർശനം ഉയർന്നിരുന്നു. 2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അനുപം മിശ്ര. ഇദ്ദേഹം ഉത്തർപ്രദേശ് സ്വദേശിയാണ്.