കോഴിക്കോട്ട് രണ്ടു പേര്‍ മുങ്ങിമരിച്ചു, ഒരാളെ രക്ഷപ്പെടുത്തി

0

കോഴിക്കോട്: നാദാപുരം വിലങ്ങാട് പുഴയില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു. കൂവത്തോട്ട് പാപ്പച്ചന്റെ മകന്‍ ഹൃദ്വിന്‍ (22), ആലപ്പാട്ട് സാബുവിന്റെ മകള്‍ ആഷ്മിന്‍ (14) എന്നിവരാണ് മരിച്ചത്. ഹൃദ്വിന്റെ സഹോദരി ഹൃദ്യയെ രക്ഷപ്പെടുത്തി.

ഈസ്റ്റര്‍ ആഘോഷിക്കാനാണ് പാപ്പച്ചനും കുടുംബവും ബെംഗളൂരുവില്‍നിന്ന് ബന്ധുവായ സാബുവിന്റെ വീട്ടില്‍ എത്തിയത്. ഹൃദ്വിനും ആഷ്മിനും ഇവരുടെ സഹോദരങ്ങളും അടക്കം അഞ്ചു പേര്‍ സാബുവിന്റെ വീടിന്റെ തൊട്ടടുത്തുള്ള വിലങ്ങാട് പുഴയില്‍ തടയണ കെട്ടിയത് കാണാന്‍ പോയതായിരുന്നു. ഫോട്ടോ എടുക്കുന്നതിനിടെ ഹൃദ്വിന്‍ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. ഹൃദ്വിനെ രക്ഷിക്കാന്‍ വേണ്ടി പുഴയില്‍ ചാടിയതോടെയാണ് മറ്റ് രണ്ടുപേരും ഒഴുക്കില്‍പ്പെട്ടത്.

മരിച്ച ആഷ്മിന്റെ സഹോദരങ്ങളുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവരെ ഉടന്‍ കല്ലാച്ചിയിലെ സ്വകാര്യ അശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദ്യയുടെ ജീവന്‍ മാത്രമാണ് രക്ഷിക്കാനായത്. ആഷ്മിൻറെ അമ്മയുടെ സഹോദരിയുടെ മകനാണ് ഹൃദ്വിൻ