മലേഷ്യയില്‍ രണ്ട് മത്സ്യതൊഴിലാളികളെ തട്ടിക്കൊണ്ട് പോയി

0

ഇന്തോനേഷ്യക്കാരായ രണ്ട് മത്സ്യത്തൊഴിലാളികളെ മലേഷ്യയില്‍ നിന്ന് തട്ടിക്കൊണ്ട് പോയി.  ശനിയാഴ്ച രാത്രിയാണ് സംഭവം.ഫിലിപ്പന്‍സുകാരായ തീവ്രവാദികളാണ് ഇതിന് പിന്നില്‍ എന്ന് സൂചനയുണ്ട്. ഫിലിപൈന്‍സുമായി കടലില്‍ പട്രോളിംഗ് ശക്തമാക്കാന്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് ഫിലിപൈന്‍സ് പ്രസിഡന്റുമായി ഈ മാസമാണ് ചര്‍ച്ച നടത്തിയത്.

അബു സെയിഫിന്‍റെ തീവ്രവാദ ഗ്രൂപ്പ് മലേഷ്യയിലെ സബാ, ബോര്‍ണിയോ ദ്വീപ്, ഫിലിപൈന്‍സിന്‍റെ ദക്ഷിണ ഭാഗം എന്നിവിടങ്ങളില്‍ ആളുകളെ തുടര്‍ച്ചയായി തട്ടിക്കൊണ്ടുപോകുന്നതായി വാര്‍ത്തകള്‍ പുറത്ത് വന്നികൊണ്ടിരിക്കെയാണ് ഇപ്പോള്‍ ഈ സംഭവവും.