വാഹനാപകടം; രണ്ട് പ്രവാസി മലയാളികള്‍ മരിച്ചു

0

മസ്‌കറ്റ്: ഒമാനില്‍ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് മലയാളികള്‍ മരിച്ചു. കാസര്‍കോട് സ്വദേശികളാണ് മരിച്ചത്. മസ്‌കറ്റില്‍ ഉണ്ടായ അപകടത്തില്‍ കുമ്പള ബത്തേരി റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന മൊയ്തീന്‍ കുഞ്ഞി (57) ആണ് മരിച്ചത്.

തിങ്കളാഴ്ച രാത്രിയിലാണ് അപകടം ഉണ്ടായത്. അപകടത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. പിതാവ്: പരേതനായ പട്ടാമ്പി കുഞ്ഞഹമ്മദ്, മാതാവ്: മറിയുമ്മ, ഭാര്യ: റംല, മക്കള്‍: റാസിഖ്, റൈനാസ്, റൈസ. ബര്‍ക്കയിലുണ്ടായ അപകടത്തില്‍ മഞ്ചേശ്വരം മജിബയിയിലെ നയിമുളി വീട്ടില്‍ മുഹമ്മദ് ഇസ്മായില്‍ (65) മരിച്ചു. പിതാവ്: മുഹമ്മദ് അബൂബക്കര്‍, മാതാവ്: ബീഫാത്തുമ്മ, ഭാര്യ: താഹിറ ബാനു. മൃതദേഹം റുസ്താഖ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.