ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പോലീസ് തിരിച്ചയച്ചു

0

പമ്പ: ശബരിമലയില്‍ തിങ്കളാഴ്ച വൈകിട്ട് ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ പോലീസ് തിരച്ചയച്ചു. ആന്ധ്ര സ്വദേശിനികളെയാണ് പരിശോധനകൾക്ക് ശേഷം പോലീസ് മടക്കി അയച്ചത്. രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് ഇവരുടെ പ്രായം 50ന് താഴെയാണെന്ന് പൊലീസ് അറിയിച്ചു.

ഞാറാഴ്ചയാണ് മണ്ഡല മകരവിളക്ക് തീര്‍ഥാടത്തിനായി ശബരിമല നടതുറന്നത്. പമ്പ ബേസ് ക്യാമ്പില്‍ വെച്ചാണ് യുവതികള്‍ ദര്‍ശനത്തിനെത്തിയ വിവരം പോലീസിന് മനസ്സിലായത്. തുടര്‍ന്ന് വനിത പോലീസ് ഓഫീസര്‍മാര്‍ ഇവരെ തടഞ്ഞു നിര്‍ത്തി തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുകയായിരുന്നു.

തിരിച്ചറിയൽ രേഖകൾ പരിശോധിച്ചതിലൂടെയാണ് രണ്ട് സ്ത്രീകൾക്കും 50 വയസ്സിന് താഴെ മാത്രമെ പ്രായം ഉള്ളൂ എന്ന് കണ്ടെത്തിയത്. അതിനുശേഷമാണ് ഇവരോട് മടങ്ങി പോകാൻ ആവശ്യപ്പെട്ടത്. ശബരിമലയിലെ സാഹചര്യങ്ങളെ കുറിച്ച് ഇവരെ പറഞ്ഞു മനസ്സിലാക്കി. ഇതോടെ ഇരുവരും മടങ്ങി പോകാന്‍ തയ്യാറായി. ശനിയാഴ്ച ദര്‍ശനത്തിനെത്തിയ 50 വയസ്സില്‍ താഴെയുള്ള മൂന്ന് സ്ത്രീകളെയും പോലീസ് സമാനമായ സാഹചര്യത്തില്‍ തിരിച്ചയച്ചിരുന്നു.