യുഎഇയിൽ 553 പേർക്ക് കൂടി കോവിഡ്: മരണസംഖ്യ 174

0

അബുദാബി ∙ യുഎഇയിൽ കോവിഡ് 19 ബാധിച്ച് പുതുതായി 9 പേർ കൂടി മരിച്ചു. 553 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 41,000 പേർക്ക് പരിശോധന നടത്തിയപ്പോഴാണ് 553 പേരിൽ രോഗബാധ കണ്ടെത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.

മലയാളികളടക്കം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 174 ലായി. യുഎഇയിൽ ആകെ 16, 793 കോവിഡ് രോഗികളാണ് ഇപ്പോഴുള്ളത് ഇതിൽ 3,837 പേർക്ക് രോഗം ഭേദമായി. യുഎയിൽ ഇന്നലെ പുതുതായി 502 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എട്ട് മരണവും റിപ്പോർട്ട് ചെയ്തു. ഈ മാസം രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.