ജ്യോതികയുടെ 50-ാമത് ചിത്രം; ‘ഉടൻപിറപ്പെ’ ട്രയിലർ പുറത്ത്

0

ജ്യോതിക നായികയാകുന്ന പുതിയ ചിത്രമാണ് ഉടൻപിറപ്പെ. ശരവണൻ ആണ് ജ്യോതിയുടെ ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥയും ശരവണിന്റേത് തന്നെ. ഉടൻപിറപ്പെ എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

ജ്യോതിക നായികയാകുന്ന അമ്പതാമത് ചിത്രം എന്ന പ്രത്യേകതയോടെയാണ് ഉടൻപിറപ്പെ എത്തുക. ജാതി വിഷയം അടക്കം ചിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നതായി ട്രെയിലറില്‍ നിന്ന് വ്യക്തമാക്കുന്നു. ജ്യോതികയ്‍ക്ക് ഉടൻപിറപ്പെ എന്ന ചിത്രത്തിലും വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ്. ജ്യോതികയ്‍ക്ക് പുറമേ ശശികുമാര്‍, സമുദ്രക്കനി, സൂരി, കാളിയരശൻ, നിവേദിത സതിഷ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. സൂര്യയും ജ്യോതികയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നതും.

ആര്‍ വേല്‍രാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഡി ഇമ്മൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. പൊൻമകള്‍ വന്താല്‍ എന്ന ചിത്രത്തിന് ശേഷം ജ്യോതികയുടേതായി എത്തുന്നതാണ് ഉടൻപിറപ്പെ. ആമസോണ്‍ പ്രൈമില്‍ ആണ് ചിത്രം റിലീസ് ചെയ്യുക. സ്വന്തം കഥാപാത്രത്തിന് പ്രാധാന്യമുള്ള ചിത്രങ്ങളാണ് സമീപ കാലത്ത് ജ്യോതിക തെരഞ്ഞെടുത്ത എല്ലാം. അതുകൊണ്ടു തന്നെ ഉടൻപിറപ്പെന്ന ചിത്രവും ജ്യോതികയുടെ മികച്ച ഒന്നാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.