കൊച്ചിയില്‍ യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി തോറ്റു

0

കൊച്ചി കോര്‍പറേഷനിലെ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി തോറ്റു. എന്‍. വേണുഗോപാലാണ് തോറ്റത്. ഒരു വോട്ടിനാണ് എന്‍.വേണുഗോപാല്‍ തോറ്റത്. യുഡിഎഫിന് കൊച്ചയിൽ ഹാട്രിക് വിജയം നേടാനായാലും അതിന് ഇനി തിളക്കം കുറിയും.

കൊച്ചി കോര്‍പറേഷനില്‍ ഏഴ് ഇടങ്ങളില്‍ എല്‍ഡിഎഫും എട്ടിടങ്ങളില്‍ യുഡിഎഫും മുന്നേറുകയാണ്. ബിജെപി രണ്ടിടങ്ങളില്‍ മുന്നേറുന്ന കാഴ്ചയും കാണുന്നുണ്ട്. യുഡിഎഫ് കുത്തകയായിരുന്ന കോര്‍പറേഷനാണ് കൊച്ചി കോര്‍പറേഷന്‍. അഞ്ച് വര്‍ഷം ഭരണം പൂര്‍ത്തീകരിച്ചതുമാണ്. ഇവിടെ എല്‍ഡിഎഫും, യുഡിഎഫും ഇഞ്ചേടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. ബിജെപി സാന്നിധ്യമറിയിക്കുന്ന കാഴ്ചയും കാണുന്നുണ്ട്.