ചാക്കിലും ‘ഗ്ലാമർ’ പരീക്ഷണവുമായി നടി ഉർഫി; വിഡിയോ

0

ഫാഷൻ സ്റ്റേറ്റ്മെന്റിന്റെ പേരിൽ വിമർശനങ്ങൾ നേരിടാൻ മടിയില്ലാത്ത താരമാണ് ഉർഫി ജാവേദ്. നിരവധി ട്രോളുകളും പരിഹാസങ്ങളും തേടിയെത്താറുണ്ടെങ്കിലും ഉർഫി തന്റെ പരീക്ഷണങ്ങൾ തുടരുകയാണ്. ഇത്തവണ ചാക്കു കൊണ്ടാണ് ഉർഫിയുടെ പുതിയ പരീക്ഷണം. ചണച്ചാക്ക് വെട്ടിയാണ് നടി തന്റെ പുതിയ ഗ്ലാമർ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

2016ൽ ടെവിഷൻ സീരിയലുകളിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ഉർഫി. 2021ൽ ബിഗ് ബോസ് ഒടിടി സീസൺ ആദ്യ ഭാഗത്തിലൂടെ നടി ശ്രദ്ധിക്കപ്പെട്ടു. ഉടനെ ബിഗ് സ്ക്രീനിലും അരങ്ങേറ്റം നടത്താൻ ഒരുങ്ങുകയാണ് ഉർഫി.