മകൾ ഉത്തര ഉണ്ണി അമ്മയായി; സീമന്തം വിഡിയോ പങ്കുവച്ച് ഊർമിള ഉണ്ണി

0

നർത്തകിയും നടിയും ഊർമിള ഉണ്ണിയുടെ മകളുമായ ഉത്തര ഉണ്ണിയ്ക്കും നിതേഷ് നായർക്കും കുഞ്ഞു പിറന്നു. അമ്മൂമ്മയായ സന്തോഷം പങ്കുവച്ചുകൊണ്ട് ഊർമിള ഉണ്ണി പങ്കുവച്ച മകളുടെ സീമന്തം വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. അടുത്ത കുടുംബാംഗങ്ങള്‍, നടി സംയുക്ത വർമ തുടങ്ങിയവരെ വിഡിയോയിൽ കാണാം.

ജൂലൈ ആറിനായിരുന്നു ഉത്തരയ്ക്കു കുഞ്ഞ് ജനിക്കുന്നത്. ധീമഹീ നിതേഷ് നായർ എന്നാണ് കുഞ്ഞിനു പേരിട്ടിരിക്കുന്നതും.

2021ലായിരുന്നു ഉത്തരയും ബാംഗ്ലൂരിൽ ബിസിനസുകാരനായി ജോലി ചെയ്യുന്ന നിതേഷ് നായരും തമ്മിലുള്ള വിവാഹം. ഭരതനാട്യം നർത്തകിയായ ഉത്തര ‘വവ്വാൽ പശങ്ക’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ലെനിൻ രാജേന്ദ്രൻ ചിത്രം ‘ഇടവപ്പാതി’ ആയിരുന്നു ഉത്തരയുടെ ആദ്യമലയാള ചിത്രം. നിരവധി പരസ്യ ചിത്രങ്ങളിലും ഉത്തര അഭിനയിച്ചിട്ടുണ്ട്. നയന്‍ത് മന്ത്, പോ പ്രിന്റ്‌സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.