വൈക്കത്ത് ബസ് കാറിനുമുകളിലേക്ക് പാഞ്ഞുകയറി നാല് പേർക്ക് ദാരുണാന്ത്യം

0

കോട്ടയം: വൈക്കം ചേരുംചുവടില്‍ ബസ് കാറിനു മുകളിലേക്ക് പാഞ്ഞു കയറി നാല് പേര്‍ മരിച്ചു. ഉദയംപേരൂര്‍ 10 മൈല്‍ മനയ്ക്കല്‍ പടി വിശ്വനാഥന്‍ ഭാര്യ, ഗിരിജ, മകന്‍ സൂരജ്, ബന്ധു അജിത എന്നിവരാണ് മരിച്ചത്. മൃതദേഹം വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കോട്ടയം വൈക്കം റൂട്ടില്‍ ചേരുംചുവട് പാലത്തിനു സമീപം ചൊവ്വാഴ്ച പുലർച്ചെ 5.45 ഓടുകൂടിയായിരുന്നു അപകടം. അമിത വേഗത്തിൽ വന്ന വൈക്കത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കാറിനുമുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നുവെന്ന് സമീപവാസികള്‍ പറയുന്നു.

സമീപത്തെ മതിലിൽ ഇടിച്ചാണ് ബസ് നിന്നത്. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. നാലുപേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടിരുന്നു. ബസ്സിനകത്തുണ്ടായിരുന്ന പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.