‘നീ ഇങ്ങനെ പ്ലീസല്ലെ… ഞാൻ പാടിപ്പോകുമെടാ ചെറുക്കാ…’; വൈറലായി ഈ അമ്മയുടെ പാട്ട്

0

അമ്മമാർ എങ്ങനെ മൂളിയാലും അതിനൊരു താരാട്ടിന്റെ സുഖമുണ്ടാക്കും. താരാട്ടുപാട്ടല്ലേലും ഈ ‘അമ്മ പാടിയ പാട്ട് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഗാനമായ ‘അഴലിന്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപ്പോയി..നോവിന്റെ തീരങ്ങളിൽ ഞാൻ മാത്രമായി…’ എന്ന ​ഗാനമാണ് ‘അമ്മ മകനുവേണ്ടി പാടിയിരിക്കുന്നത്. തീയുംപുകയും കൊണ്ട് മകന് വേണ്ടി പാടിയ ആ പാട്ടിനെ നവമാധ്യമങ്ങൾ രണ്ടു കൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. മകൻ ഒത്തിരി തവണ നിർബന്ധിച്ചിട്ടാണ് അമ്മ പാടുന്നത്.

‘മതിയെടാ ചെറുക്കാ, ഇനി പാടിയാൽ ഞാൻ കരഞ്ഞു പോകും. ഇതൊന്നും ഒരു പാട്ടല്ല മക്കളെ, ജീവിതമാണ്. ഈ പാട്ടൊക്കെ ഓരോരുത്തരുടേയും ജീവിതമാണ്. ജീവിതം വച്ച് കളിക്കുന്നവർക്ക് വേണ്ടിയുള്ള പാട്ടുകളാ. ജീവിതത്തിൽ ആരെയും ചതിക്കാൻ പാടില്ല. ആരെയും.. അമ്മയ്ക്ക് ഏറെ ഇഷ്ടമുള്ള പാട്ടാ ഇത്. പക്ഷേ ഇങ്ങനെയാെന്നുമല്ല പാടേണ്ടത്. വീട്ടിൽ കിടന്ന് മോങ്ങുന്ന എനിക്കൊന്നും പാട്ട് പറഞ്ഞിട്ടില്ല..’പാട്ടിനൊപ്പം അമ്മ മകനോട് പറഞ്ഞ ഈ വാക്കുകളാണ് പാട്ടിനേക്കാളേറെ സൈബർ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു വാങ്ങിയിവാങ്ങിയിരിക്കുന്നത്.