തങ്ങൾ തമ്മിലുണ്ടായിരുന്നത് ചെറിയ പ്രശ്നം. എല്ലാം ഒത്തുതീർന്നുവെന്ന് സാന്ദ്രാ തോമസ്

0

വിജയുമായുള്ള എല്ലാ പ്രശ്നങ്ങളും ഒത്തു തീർന്നതായി നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസ്. ഫെയ്സ് ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം സാന്ദ്ര വ്യക്തമാക്കിയിരിക്കുന്നത്. ഞങ്ങളുടെ പ്രശ്നങ്ങൾ ഞങ്ങളായി തന്നെ തീർത്തു കഴിഞ്ഞു. എന്നെ വൈകാരികമായി ആർക്കും തകർക്കാനാവില്ല. ഞങ്ങൾക്ക് തമ്മിൽ അസൂയ ഇല്ല. ഉണ്ടായത് ഒരു ചെറിയ തർക്കം മാത്രമാണെന്നും സാന്ദ്ര ഫെയ്സ് ബുക്കിൽ എഴുതിയിട്ടുണ്ട്.

ചുറ്റും നിന്നിരുന്ന വിഷം നിറഞ്ഞ കൂട്ടുകാരാണ് ഈ പ്രശ്നം വഷളാക്കുന്ന തരത്തിൽ പെരുമാറിയത്. സുഹൃത് ബന്ധത്തെ തകർക്കാൻ ഒന്നിനും ആകില്ല എന്നാണ് ഫെയ്സ് ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സാന്ദ്ര വിജയ് ബാബു മർദ്ദിച്ചു എന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്. എന്നാൽ വിജയ് ഇത് നിഷേധിച്ച് രംഗത്ത് എത്തി. തന്റെ പ്രോപ്പർട്ടി തട്ടിയെടുക്കാനുള്ള മാർഗ്ഗമാണിതെന്നാണ് വിജയ് പറഞ്ഞത്. തുടർന്ന് വിജയ് അപ്രത്യക്ഷനായിരുന്നു. സംഭവത്തിൽ ഫ്രൈ ഡേ ഫിലിംസിന്റെ ജീവനക്കാരെ പോലീസ് ചോദ്യം ചെയ്തിരുന്നു.

നവാഗത സംവിധായകര്‍ ഒരുക്കിയ ഫിലിപ്പ് ആന്‍ഡ് ദി മങ്കിപെന്‍, പെരുച്ചാഴി, അടി കപ്യാരെ കൂട്ടമണി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാക്കളാണ് സാന്ദ്രയും വിജയ് ബാബുവും. ഇവർ തന്നെ വഞ്ചിച്ചു എന്ന പരാതിയുമായി അടി കപ്യാരെ കൂട്ടമണിയുടെ സംവിധായകൻ രംഗത്ത് എത്തിയിരുന്നു.