47ന്റെ നിറവിൽ ഇളയ ദളപതി; ആശംസകളുമായി സിനിമാലോകം: ആരാധകർക്ക് സമ്മാനമായി, ‘ബീസ്റ്റ്’ പോസ്റ്റർ

0

47ന്റെ നിറവിൽ ദളപതി വിജയ്. നിരവധി ആരാധകരാണ് ഇദ്ദേഹത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. താരത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഏറ്റവും പുതിയ ചിത്രമായ ബീസ്റ്റിലെ സെക്കൻഡ് ലുക്ക് പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ​രജനികാന്തിന് ശേഷം തമിഴ്‌നാട്ടിലും കേരളത്തിലും ഇത്രയേറെ ആരാധകര്‍ ഉള്ള താരം അപൂര്‍വ്വമാണ്.

മാസ് ലുക്കിലുള്ള വിജയുടെ ചിത്രമാണ് പോസ്റ്ററിൽ. നെൽസൺ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയുടെ കരിയറിലെ അറുപത്തിയഞ്ചാമത്തെ ചിത്രമാണിത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടിരുന്നു. സൺ പിക്ച്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിൽ പൂജ ​ഹെ​ഗ്ഡേയാണ് നായിക. നാ​യ​ക​ൻ,​ ​ക​ള​ക്ട​ർ,​ ​വി​ല്ല​ൻ​ ​എ​ന്നീ​ ​മ​ല​യാ​ള​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ച്ച​ ​മ​നോ​ജ് ​പ​ര​മ​ഹം​സ​യാ​ണ് ​ഈ​ ​സി​നി​മ​യു​ടെ​ ​ഛാ​യ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്

ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്നാണ് താരത്തിന്റെ മുഴുവന്‍ പേര്. കഴിഞ്ഞ രണ്ട് ദശകമായി 64 സിനിമകളില്‍ വിജയ് അഭിനയിച്ചു. ബോക്‌സ്ഓഫീസില്‍ നിരവധി ഹിറ്റ് സിനിമകളുള്ള താരമാണ്. 1997, 2005 വര്‍ങ്ങളില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം വിജയ് നേടിയിട്ടുണ്ട്.

പി​റ​ന്നാ​ൾ​ ​ദി​ന​ത്തി​ൽ​ ​വ്യ​ത്യ​സ്ത​മാ​യ​ ​ആ​ഘോ​ഷ​ ​പ​രി​പാ​ടി​ക​ളാ​ണ് ​ആ​രാ​ധ​ക​ർ​ ​ത​മി​ഴ്നാ​ട്ടി​ലെ​മ്പാ​ടും​ ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ ​വാ​ട്‌​സാ​പ്പ് ​ ഡി​സ ്പ്ളേ​ ​പി​ക്ച​റാ​യി​ ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​ത​യ്യാ​റാ​ക്കി​യ​ ​ചി​ത്രം​ ​ഇ​തി​നോ​ട​കം​ ​വൈ​റ​ലാ​ണ്.​ ​വി​ജ​യ് ​ഇ​തു​വ​രെ​ ​അ​വ​ത​രി​പ്പി​ച്ച​ ​ഹി​റ്റ് ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​എ​ല്ലാം​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​ത​യ്യാ​റാ​ക്കി​യ​താ​ണ് ​ചി​ത്രം.​ ​ഡി​പി​യി​ൽ​ ​ഒ​ട്ടേ​റെ​ ​ചെ​റി​യ​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​പോ​ലും​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.​ ​കൊ​വി​ഡ് ​നി​യ​ന്ത്ര​ണ​ങ്ങ​ളെ​ത്തു​ട​ന്ന് ​പി​റ​ന്നാ​ൾ​ ​ആ​ഘോ​ഷം​ ​ട്വി​റ്റ​ർ​ ​സ്പേ​സ് ​പ്ളാ​റ്റ്ഫോ​മി​ലാകും.