ക്ലാസിലിരുന്ന് ഉറങ്ങിപോയതിനു ചമ്മിയാലെന്താ…..; പുള്ളിക്കാരിയങ്ങ്‌ വൈറലായില്ലേ…!

0

നല്ല നട്ടുച്ച സമയത് മൂക്കുമുട്ടെ കഴിച്ച് ക്ലാസിലിരുന്ന് പലവട്ടം ഉറക്കം തൂങ്ങുകയും ഉറങ്ങിവീഴുകയും ചെയ്തവരാകും നമ്മളിൽ പലരും. അത്തരത്തിൽ ക്ലാസിലിരുന്ന് ഉറക്കം തൂങ്ങി വീഴുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഈ വീഡിയോയ്ക്ക് ഒരു ഓമനത്തം ഉണ്ട് കാരണം നഴ്സറി ക്ലാസ്സിലിരുന്നു ഉറക്കം തൂങ്ങുന്ന ഒരു കൊച്ചു മിടുക്കിയാണ് വീഡിയോയിലെ താരം.

ക്ലാസ് നടക്കുന്നതിനിടയിൽ ഉറക്കം തൂങ്ങിയ മിടുക്കിയെ അധ്യാപകനോ മറ്റാരോ വിഡിയോയിൽ പകർത്തുകയായിരുന്നു.നല്ല ഉറക്കത്തിൽ രണ്ടുതവണ അവൾ തൂങ്ങി വീഴുന്നതും വിഡിയോയിൽ കാണാം. ഇതുകണ്ട് ചുറ്റുമുള്ള കൂട്ടുക്കാർ ചിരിയടക്കി നിൽക്കുന്നതും കാണാം. അവൾ ഉറങ്ങി തറയിൽ വീണതോടെ കുട്ടി ഞെട്ടി ഉണർന്നു. അപ്പോഴാണ് തന്റെ ഉറക്കം ക്യാമറയിൽ പകർത്തുന്നതും സഹപാഠികൾ ചിരിക്കുന്നതും അവൾ അറിയുന്നത്. ആളൊന്ന് ശരിക്കും ചമ്മി എന്ന് തന്നെ പറയാം… ചമ്മിയ വിവരമറിഞ്ഞൊരു മിടുക്കിയും കൂട്ടുകാരും കൂട്ട ചിരിയായിരുന്നു. നിഷ്കളങ്കമായ ആ ചിരി വീഡിയോ കണ്ടവരെയും പൊട്ടി പൊട്ടി ചിരിപ്പിച്ചു.