സോഷ്യൽ മീഡിയ ഫോളോവേഴ്‌സ് 31 കോടി; വിരാട് കോഹ്‌ലിയുടെ ഇൻസ്റ്റഗ്രാം വരുമാനം കേട്ടാൽ ഞെട്ടും!

0

ക്രിക്കറ്റിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും താരമാണ് വിരാട് കോലി. നിരവധി ആരാധകരുള്ള താരത്തിന് സോഷ്യൽ മീഡിയയിൽ ഫോളോവേഴ്‌സ് ഏറെയാണ്. ഇപ്പോൾ ട്വിറ്ററിൽ അഞ്ച് കോടി ഫോളോവേഴ്‌സുള്ള ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വിരാട്. കോലിക്ക് നിലവിൽ ഇന്‍സ്റ്റാഗ്രാമില്‍ 211 ദശലക്ഷം ഫോളോവേഴ്‌സും ഫേസ്ബുക്കില്‍ 49 ദശലക്ഷം ഫോളോവേഴ്‌സും ഉണ്ട്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ വിവിധ പ്ലാറ്റ്‌ഫോമുകളിലായി താരത്തെ പിന്തുടരുന്നവരുടെ എണ്ണം 310 ദശലക്ഷം ആയി.

ഇൻസ്റ്റാഗ്രാമിൽ കോഹ്‌ലിയ്ക്ക് മുന്നിലായി ക്രിസ്റ്റ്യാനോ റൊണാൾഡോ (47.6 കോടി), ലയണൽ മെസ്സി (35.6 കോടി) എന്നീ കായിക താരങ്ങളാണ് ഉള്ളത്. ഫേസ്ബുക്കിൽ 4.9 കോടി പേരാണ് താരത്തെ പിന്തുടരുന്നത്. ആകെ സോഷ്യൽ മീഡിയാ ഫോളോവേഴ്‌സ് 31 കോടി. ഇത്രയും ആരാധകരുള്ള വിരാട് കോഹ്‌ലിക്ക് ഇവയിൽനിന്ന് സോഷ്യൽ മീഡിയിൽ നിന്നുള്ള വരുമാനം എത്രയാണെന്ന് അറിയാമോ?

കോഹ്‌ലിക്ക് ഒരു സ്‌പോൺസേഡ് പോസ്റ്റിന് 1,088,000 ഡോളറാണ് അതായത് 8.69 കോടി രൂപ ലഭിക്കുന്നുണ്ട് എന്നാണ് ഇൻസ്റ്റഗ്രാം ഷെഡ്യൂളിങ് ആൻഡ് പ്ലാനിങ് ടൂളായ ഹൂപ്പർ എച്ച്ക്യു പറയുന്നത്. എന്നാൽ പ്രതിഫലത്തിന്റെ കാര്യത്തിൽ ക്രിസ്ത്യാനോ റൊണാൾഡോയാണ് മുന്നിൽ. ഒരു സ്‌പോൺസേഡ് പോസ്റ്റിന് ക്രിസ്റ്റിയാനോക്ക് 1,604,000 ഡോളറാണ് ലഭിക്കുന്നത്. ഇക്കാര്യം ഫോബ്‌സ് ഇന്ത്യ നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു.