ആനന്ദത്തിലെ ‘കുപ്പി’, നടൻ വിശാഖ് നായർ വിവാഹിതനാവുന്നു

0

‘ആനന്ദം’ എന്ന ഹിറ്റ് ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ യുവപ്രേക്ഷകരുടെ ഇഷ്ടം നേടിയ നടന്‍ വിശാഖ് നായർ വിവാഹിതനാകുന്നു. ജനപ്രിയ നായരാണ് വധു. ആനന്ദം എന്ന തന്റെ ചിത്രം റിലീസായിട്ട് അഞ്ച് വര്‍ഷം തികയുന്ന ദിവസം തന്നെയാണ് വിവാഹത്തെ കുറിച്ചും വിശാഖ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഹൃദയസ്പർശിയായ കുറിപ്പോടെ ജയപ്രിയയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചാണ് വിശാഖ് വിവാഹ വാർത്ത അറിയിച്ചത്. ആരാധകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് താരതാരത്തിന് ആശംസകളറിയിച്ചിരിക്കുന്നത്.

ചങ്ക്‍സ്, മാച്ച്‍ബോക്സ്, ചെമ്പരത്തിപ്പൂ, ലോനപ്പന്റെ മാമോദീസ്, കുട്ടിമാമ തുടങ്ങിയവയിലും വിശാഖ് നായര്‍ വേഷമിട്ടിട്ടുണ്ട്. വിശാഖ് നായരുടേതായി ചിരിയെന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്.