വൈപ്പിനിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

0

കൊച്ചി വൈപ്പിൻ കുഴിപ്പള്ളി ബീച്ച് റോഡിൽ കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. മരിച്ചത് മുനമ്പം സ്വദേശി പ്രണവ്(23) ആണ്. മരണം പുലർച്ചെ നാലരയോടെയാണെന്നാണ് പ്രാഥമിക നിഗമനം. പ്രണവിനെ പുലർച്ചെ സുഹൃത്തുക്കൾ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

പുലർച്ചെ നാലരയോടെ മത്സ്യ തൊഴിലാളികളാണ് പ്രണവിന്റെ മൃതദേഹം കണ്ടത്. ചോരയിൽ കുളിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.