കിണറ്റില്‍ ചാടിയ ഭര്‍ത്താവ് രക്ഷപ്പെട്ട് വന്നപ്പോള്‍ ഭാര്യ വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

0

കടയ്ക്കൽ(കൊല്ലം) ∙ കുടുംബവഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് കിണറ്റില്‍ ചാടിയതുകണ്ട ഭാര്യ തൂങ്ങിമരിച്ചു. ചിതറ ഭജനമഠം അശ്വതി ഭവനില്‍ രഞ്ജിത്തിന്റെ ഭാര്യ അശ്വതി(26)യാണ് മരിച്ചത്. പൊലീസ് നോക്കി നിൽക്കെ രഞ്ജിത്ത് സ്ഥലത്തു നിന്നു ബൈക്കിൽ കടന്നു. ഇന്നലെ ഉച്ചയ്ക്ക് 12ന് ആയിരുന്നു സംഭവം.

ഇന്നലെ മദ്യപിച്ചെത്തിയ രഞ്ജിത്ത് ഭാര്യയുമായി വഴക്കിട്ട ശേഷം കിണറ്റിൽ ചാടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. തുടർന്നു കിണറ്റിൽ നിന്നു സ്വയം കയറിയ രഞ്ജിത്ത് വീട്ടിൽ കയറിയപ്പോൾ അശ്വതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അശ്വതി മരിച്ചു.

കടയ്ക്കല്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: വൈഷ്ണവ്, വൈശാഖ്.