നഗരത്തിൽ സ്വകാര്യ ലോഡ്ജുമുറിയിൽ യുവാവും യുവതിയും മരിച്ചനിലയിൽ

0

കോഴിക്കോട് : മാവൂര്‍ റോഡിലെ ലോഡ്ജില്‍ യുവാവിനെയും യുവതിയെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സുല്‍ത്താന്‍ ബത്തേരി സ്വദേശി അബിന്‍ കെ. ആന്‍റണി(32), തോട്ടുമുഖം സ്വദേശി അനീന(22) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഇരുവരും കെഎംസിടി മെഡിക്കല്‍ കോളേജിലെ ജീവനക്കാരാണ്. വെള്ളിയാഴ്ച ഉച്ചയോടെയാണ്‌ ഒരേമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മുറി ഉള്ളിൽനിന്ന് പൂട്ടിയനിലയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു ഇരുവരും മുറിയെടുത്തത്. ഒരു പരീക്ഷയുമായിയുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചയ്ക്ക് എത്തിയതാണെന്നും മുറിവേണമെന്നുമാണ് ഇവർ ലോഡ്ജ് അധികൃതരോട് പറഞ്ഞത്.

എന്നാല്‍ ഉച്ചയായിട്ടും മുറി തുറക്കാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ ജീവനക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി റൂം കൂത്തിതുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സിറിഞ്ചുപയോഗിച്ച് സയനൈഡു പോലുള്ള മാരക വിഷം ഇന്‍ജക്ടു ചെയ്തുവെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

തങ്ങളുടെ മരണത്തിന് മറ്റാരും ഉത്തരവാതികളല്ല എന്ന ആത്മഹത്യകുറിപ്പ് മൃതദേഹത്തിന് സമീപത്തുനിന്നും കണ്ടെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.