ഇന്ന് ലോക കാൻസർ ദിനം

0

ഇന്ന് ഫെബ്രുവരി 4 ലോക കാൻസർ ദിനം.അർബുദരോഗം മുൻകൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലെക്കുമായി , എല്ലാ വർഷവും ഫെബ്രുവരി 4, ലോക അർബുദദിനമായി ആചരിക്കപ്പെടുന്നു. കാന്‍സര്‍ ആര്‍ക്കും ഏത് സമയത്തും വരാം എന്ന് ഓര്‍മ്മിപ്പിക്കുന്ന, ‘നമ്മളും അകലെയല്ല’ എന്നതാണ് ഈ വര്‍ഷത്തെ കാന്‍സര്‍ ദിന സന്ദേശം. ആതുര സേവന രംഗത്ത് ആധുനിക വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ചതിനാൽ 60 ശതമാനത്തിലേറെ കാൻസറുകളും ചികിത്സിച്ചുമാറ്റാനാവും എന്ന നിലയായിട്ടും ആളുകൾക്ക് ക്യാൻസറിനെ ഇപ്പോഴും ഭയമാണ്.ഇന്ന് ഇന്ത്യയിൽ ഇരുപത്തഞ്ചു ലക്ഷത്തിലധികം കാൻസർ രോഗികളുണ്ട്.

ഓരോ വർഷവും പതിനൊന്നു ലക്ഷത്തിലധികം പേരിൽ പുതുതായി കാൻസർ കണ്ടുപിടിക്കപ്പെടുന്നുമുണ്ട്. ലോകത്തിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന കാൻസർ കേസുകളിൽ എട്ട് ശതമാനവും ഇന്ത്യയിലാണ്. തുടക്കത്തിലേ കണ്ടെത്തി ചികില്‍സിക്കുകയാണ് ഏറ്റവും വലിയ പ്രതിവിധി. ഈ സന്ദേശമാണ് കാന്‍സറിനെതിരെ പ്രവർത്തിക്കുന്നവർ ഈ കാൻസർ ദിനത്തിൽ നമുക്ക് നൽകുന്നത്. രോഗ്യകരമായ ജീവിത രീതി, പ്രാരംഭഘട്ടത്തില്‍ തന്നെ കാന്‍സര്‍ തിരിച്ചറിയുക, എല്ലാ കാന്‍സര്‍ രോഗികള്‍ക്കും ചികിത്സ ലഭ്യമാക്കുക, ജീവിത നിലവാരം ഉയര്‍ത്തുക എന്നീ നാല് പ്രധാന ലക്ഷ്യങ്ങളാണ് ഈ വര്‍ഷത്തെ കാന്‍സര്‍ ദിനാചരണം ലക്ഷ്യമിടുന്നത്.