നരേന്ദ്രമോദി സിംഗപ്പൂരിലെ നാന്യാഗ് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി സന്ദര്‍ശിച്ചു

0

ബൂണ്‍ ലേ : സിംഗപ്പൂരിലെ നാന്യാഗ് ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിലെ ഏടുകളില്‍ ചേര്‍ക്കപ്പെട്ട ദിവസമായിരുന്നു നരേന്ദ്രമോദിയുടെ സന്ദര്‍ശന ദിനം.ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ലോകത്തിലെ ഏറ്റവും മികച്ച നൂതനമായ ഗണത്തില്‍ പെടുന്ന എന്‍.ടി.യു സന്ദര്‍ശിക്കുന്നത് .ഏകദേശം 2400 പേരടങ്ങുന്ന ജനക്കൂട്ടം ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ യൂണിവേഴ്സിറ്റിയില്‍ ഒത്തുചേര്‍ന്നു.

സിംഗപ്പൂര്‍ മിനിസ്ട്രി ഓഫ് എഡ്യൂക്കേഷന്‍ മന്ത്രിയായ ഓന്ഗ് യെ കുന്ഗ് , എന്‍ടിയു  പ്രസിഡന്റ്‌ സുബ്ര സുരേഷ് എന്നിവര്‍ ചേര്‍ന്ന്  നാന്യാഗ് ആഡിറ്റൊറിയത്തില്‍ പ്രധാനമന്ത്രിക്ക് ഉജ്ജ്വലസ്വീകരണം നല്കി.തുടര്‍ന്ന്  സുബ്ര സുരേഷ് പ്രസംഗത്തില്‍ മോദിയുടെ നേതൃത്വപാടവത്തെ കുറിച്ച് വാചാലനായി.ഏകദേശം 170 ഇന്ത്യന്‍ സ്ഥാപനങ്ങളുമായി എന്‍ടിയു  പല മേഖലയിലായി പ്രവര്ത്തി ക്കുന്നുണ്ടെന്നും ,ഇനിയും കൂടുതല്‍ തലങ്ങളിലേക്ക് ഈ ബന്ധം വ്യാപിപിക്കുവാന്‍ ഈ സന്ദര്‍ശനം  സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍ടിയു  ഇന്ത്യന്‍ യൂണിവേഴ്സിറ്റികളായ ഐഐറ്റി മദ്രാസ്‌ ,ഐഐറ്റി ബാഗ്ലൂര്‍ ,ഇന്ത്യന്‍ ഇന്സ്റ്റി റ്റൂട്ട് ഓഫ് സ്പേസ് സയന്സ് ആന്‍ഡ്‌  ടെക്നോളജി എന്നിവയുമായി എഞ്ചിനീയറിംഗ് ,സയന്‍സ്  എന്നീ മേഖലകളില്‍ചേര്‍ന്ന്  പ്രവര്ത്തി്ക്കുവാന്‍ ധാരണയായി.

ക്രിസ് ഗോപാലകൃഷ്ണന്‍ എന്‍ടിയു  –ഇന്ത്യന്‍ യൂണിവേഴ്സിറ്റി സ്കോളര്‍ഷിപ്പിനായി 4 മില്ല്യന്‍ സിംഗപ്പൂര്‍ ഡോളര്‍ സംഭാവന നല്‍കി .ഇന്ത്യന്‍ വിദ്യാര്ഥി്കള്ക്ക് സിംഗപ്പൂരില്‍ ഗവേഷണം നടത്തുവാന്‍ ഈ തുക വിനിയോഗിക്കാവുന്നതാണ്.

തുടര്‍ന്ന്  സുബ്ര സുരേഷുമായി നരേന്ദ്രമോദി സംവാദം നടത്തി.ഏഷ്യയില്‍ പുത്തന്‍ ഗവേഷണ ആശയങ്ങള്‍ക്ക്  നല്‍കാനുള്ള  സംഭാവനകളെ കുറിച്ച് മോദി വാചാലനായി.ഹിന്ദിയില്‍ സംസാരിച്ച മോദിയ്ക്ക്  ഇംഗ്ലീഷ് പരിഭാഷനല്‍കുവാനുള്ള  സൗകര്യം ഒരുക്കിയിരുന്നു.എന്നാല്‍ മോദി നല്‍കിയ  പ്രസംഗം കൂടുതല്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്ത്  തര്‍ജമ  ചെയ്തത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്കു  വഴി തുറന്നിരിക്കുകയാണ് . നരേന്ദ്ര മോദിയുടെ അഭിമുഖങ്ങള്‍ മുന്‍കൂട്ടി ട്ടി തയ്യാറാക്കിയ തിരക്കഥയ്ക്കനുസരിച്ചാണെന്ന ആരോപണവുമായി കോണ്ഗ്രസ്അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.സിംഗപ്പൂരിലെ അഭിമുഖത്തില്‍ പെട്ടെന്നുള്ള ചോദ്യങ്ങള്ക്ക് മറുപടി നല്കു‍ന്ന നരേന്ദ്ര മോദിയുടെ വീഡിയോയാണ് രാഹുല്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

‘പെട്ടെന്നുള്ള ചോദ്യങ്ങള്ക്ക് മുന്‍കൂട്ടി  എഴുതിവച്ച ഉത്തരമുള്ള ആദ്യ പ്രധാനമന്ത്രി’ എന്ന കുറിപ്പോടെയാണ് രാഹുലിന്റെ ട്വീറ്റ്‌. അദ്ദേഹം യഥാര്ത്ഥ ചോദ്യങ്ങള്‍ നേരിടാന്‍ തയ്യാറാവാത്തത് നന്നായി, അല്ലെങ്കില്‍ നമ്മള്‍ ലജ്ജിച്ചു പോയേനെയെന്ന് രാഹുല്‍ പരിഹസിച്ചു.

സിംഗപ്പൂരിലെ നാന്യാഗ്  ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന അഭിമുഖത്തിന്റെ വീഡിയോ ആണ് രാഹുല്‍ ഷെയര്‍ ചെയ്തിട്ടുള്ളത്. മോദിയുടെ ഉത്തരങ്ങള്‍ തര്‍ജമ  ചെയ്യുമ്പോള്‍ വിവര്‍ത്തക ഒരു പേപ്പറില്‍ മുന്‍കൂട്ടി  തയ്യാറാക്കിയ വസ്തുതകളും കണക്കുകളുമടങ്ങിയ ദീര്ഘനമായ ലേഖനം  എടുത്ത് വായിക്കുന്നതാണ് രാഹുല്‍ ചൂണ്ടിക്കാണിച്ചത്. ഇത് മോദി പറഞ്ഞിരുന്നുമില്ല
ഈ ചോദ്യം പ്രതീക്ഷിച്ചിട്ടെന്ന പോലെ  വിവര്‍ത്തക മുന്‍കൂട്ടി തയ്യാറാക്കി കൊണ്ടുവന്നിരുന്നു എന്നാണ് ആരോപണം.

നരേന്ദ്ര മോദിയുടെ സിംഗപ്പൂര്‍ അഭിമുഖത്തെ പരിഹസിച്ച് ശശി തരൂരും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. നരേന്ദ്ര മോദിയുടെ ഉത്തരവും അതിന്റെ പരിഭാഷയും തമ്മിലുള്ള വൈരുദ്ധ്യമാണ് തരൂര്‍ ചൂണ്ടിക്കാണിച്ചത്.

എന്നാല്‍ പരിപാടിയ്ക്കിടയില്‍ മോദിയ്ക്ക് നീണ്ട കരഘോഷങ്ങളും ,ജയ് വിളികളും സിംഗപ്പൂരില്‍ മുഴങ്ങിക്കൊണ്ടിരുന്നത് മോദിയുടെ ജനപിന്തുണ അരക്കെട്ടുറപ്പിക്കുന്നതായിരുന്നു.പരിപാടിയുടെ അവസാനം മോദി ആര്യവേപ്പിന്റെ ചെടി ക്യാമ്പസില്‍ നട്ടുപിടിപ്പിച്ചു.കൂടാതെ എന്‍ടിയു നടത്തുന്ന പരീക്ഷണങ്ങളെ മോദി നേരിട്ട് കണ്ട് പരിചയപ്പെടുകയും ചെയ്തു.

സിംഗപ്പൂരില്‍ രണ്ടുദിവസം നീണ്ടുനിന്ന പരിപാടികളാണ് മോദിയ്ക്ക് ഉണ്ടായിരുന്നത്.പല ധാരണാപത്രങ്ങളിലും ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കുകയും ഇന്ത്യയും സിംഗപ്പൂരും തമ്മിലുള്ള സൗഹൃദം പുതുക്കുകയും ചെയ്തു.സിംഗപ്പൂരിനു ഇന്ത്യയുമായുള്ള ബന്ധം വളരെ പ്രധാനപ്പെട്ടതാണെന്ന് സിംഗപ്പൂര്‍ അധികാരികള്‍ പറഞ്ഞു.അതുകൊണ്ട് വരും വര്‍ഷങ്ങളില്‍  കൂടുതല്‍ മേഖല കളില്‍ ചേര്‍ന്ന്  പ്രവര്ത്തിനക്കാനുള്ള നീക്കത്തിലാണ് ഇരുരാജ്യങ്ങളും.