ലോകത്തിലെ ഏറ്റവും വലിയ വിസ്‌കി ശേഖരം വില്പനക്ക്

0

ലോകത്തിലെ ഏറ്റവും വലിയ വിസ്‌കി ശേഖരം ലേലത്തിന്. അന്തരിച്ച പെപ്‌സിക്കോ ഉന്നതരില്‍ ഒരാളായ റിച്ചാര്‍ഡ് ഗൂഡിങിന്റെ സ്വകാര്യ വിസ്‌കി ശേഖരമാണ് ഓണ്‍ലൈന്‍ ലേലലത്തിലൂടെ വില്പനക്ക് വെക്കാന്‍ പോകുന്നത്. ഒരു കോടി ഡോളറാണ് ഈ ശേഖരത്തിന്റെ മതിപ്പുവിലയായി കണക്കാക്കുന്നത്.

ലോകത്തെ ഏറ്റവും മികച്ചതും വിലകൂടിയതുമായ 3900 മദ്യ ബോട്ടിലുകളടങ്ങുന്ന ഒരു ‘വിക്‌സ്‌കി ലൈബ്രറി’ തന്നെയാണ് ലേലത്തിന് വെച്ചിരിക്കുന്നത്. കാലപ്പഴക്കം ചെന്നതും പുതിയതുമായ ഈ മദ്യങ്ങള്‍ അടുത്ത വര്‍ഷമായിരിക്കും ലേലത്തില്‍ വെക്കുക. ബോട്ടിലുകളെല്ലാം പരിശോധിച്ച് ആധികാരിതക ഉറപ്പുവരുത്തിയതാണെന്ന് വിസ്‌കി ഓക്ഷനീര്‍ എന്ന വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.